ആലപ്പുഴ • ജില്ലയിൽ 87 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു .
19പേർ വിദേശത്തുനിന്നും എത്തിയവരാണ് .14പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും , 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു . 5ആരോഗ്യപ്രവർത്തകർ , 2 ITBP
338 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്
ജില്ലയിൽ ശനിയാഴ്ച 11 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി
മുംബൈയിൽ നിന്നെത്തിയ അരൂർ സ്വദേശിനികൾ, ദമ്മാമിൽ നിന്ന് എത്തിയ ബുധനൂർ സ്വദേശി , കുവൈറ്റിൽ നിന്ന് എത്തിയ കരുവാറ്റ ചെങ്ങന്നൂർ, ചേർത്തല, മുഹമ്മ, പാലമേൽ സ്വദേശികൾ , ദുബായിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി , ബഹറിനിൽ നിന്ന് വന്ന ബുധനൂർ സ്വദേശി , മുംബൈയിൽ നിന്നെത്തിയ ചെങ്ങന്നൂർ സ്വദേശി എന്നിവരുടെ പരിശോധന ഫലം ആണ് നെഗറ്റീവായത്. ഇതോടെ രോഗമുക്തരായവർ 250 ആയി.
ശനിയാഴ്ച 47 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരരിച്ചു ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിനിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള മൂന്നുപേർ. ഇവരുടെ ഭർത്താവിനോടൊപ്പം വള്ളത്തിലും ഹാർബറിലുമായി കൂടെ ജോലി ചെയ്തിരുന്ന 20 പേർ. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ളഎഴുപുന്ന യിലെ സീഫുഡ് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സഹപ്രവർത്തകരായ 12 പേർ. കായംകുളത്തെ വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള 9 പേർ. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന സ്വദേശിനിയായ ഗർഭിണിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ടുപേർ. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള കുറത്തികാട് സ്വദേശിയായ മത്സ്യ കച്ചവടക്കാരൻ പട്ടികയിലുള്ള ഒരാൾ
Post Your Comments