COVID 19Latest NewsKeralaNews

ആലപ്പുഴ: ദേശീയ പാതയിലൂടെയും കായംകുളം-പുനലൂര്‍ റോഡിലൂടെയും ഗതാഗതം അനുവദിച്ചു: നിയന്ത്രണങ്ങള്‍ ഉള്ള ഭാഗങ്ങളില്‍ ഇറങ്ങുവാനോ കയറുവാനോ പാടില്ല

ആലപ്പുഴ • കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. ദേശീയപാതയിലൂടെയും, കായംകുളം – പുനലൂർ റോഡിലൂടെയും ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ ഇറങ്ങുവാനോ /കയറുവാനോ പാടുളളതല്ല.

അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button