COVID 19KeralaLatest NewsNews

പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 59 പേര്‍ക്ക് കോവിഡ് ; രോഗികളുടെ വിശദാംശങ്ങള്‍

പാലക്കാട് : സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നാനൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറെ ആശങ്കളാണ് സൃഷ്ടിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ പാലക്കാട്. ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 59 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുഎഇ യില്‍ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതലും. ഉറവിടം വ്യക്തമല്ലാതെ ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് 16 പേര്‍ക്ക് രോഗമുക്തിയുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്

എലപ്പുള്ളി സ്വദേശിയായ ഗര്‍ഭിണിക്കാണ് (24) ഉറവിട മറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്

*കുവൈത്ത്-6

ആലത്തൂര്‍ സ്വദേശി (46 പുരുഷന്‍)

മണ്ണൂര്‍ സ്വദേശി (51,34 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (46 പുരുഷന്‍)

വണ്ടാഴി സ്വദേശി (53 പുരുഷന്‍)

*യുഎഇ-24

കോട്ടോപ്പാടം സ്വദേശി (33 പുരുഷന്‍)

നെല്ലായ സ്വദേശി (30,22 പുരുഷന്‍, 32 സ്ത്രീ)

വല്ലപ്പുഴ സ്വദേശി (32,50 പുരുഷന്‍)

അയിലൂര്‍ സ്വദേശി (11 ആണ്‍കുട്ടി)

ഷോളയൂര്‍ സ്വദേശി (26 പുരുഷന്‍)

പെരുമാട്ടി സ്വദേശി (54 പുരുഷന്‍)

ഗോവിന്ദാപുരം സ്വദേശി (35 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (28,31 പുരുഷന്‍)

അലനല്ലൂര്‍ സ്വദേശി (23 പുരുഷന്‍)

കടമ്പഴിപ്പുറം കോട്ടപ്പുറം സ്വദേശി (26 പുരുഷന്‍)

മണ്ണാര്‍ക്കാട് ആര്യം കോട് സ്വദേശി (28 പുരുഷന്‍)

മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി (55 പുരുഷന്‍)

മുടപ്പല്ലൂര്‍ സ്വദേശി (34 പുരുഷന്‍)

നെല്ലായ സ്വദേശി (62 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി (33 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന

പുതുനഗരം സ്വദേശി (56 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (32 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന അലനല്ലൂര്‍ സ്വദേശി (23 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന മണ്ണാര്‍ക്കാട് സ്വദേശി (48 പുരുഷന്‍)

ഷാര്‍ജയില്‍ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി(29 പുരുഷന്‍)

*ഖത്തര്‍-4

അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)

നെല്ലായ സ്വദേശി (34,58 പുരുഷന്‍)

ആലത്തൂര്‍ സ്വദേശി (27 പുരുഷന്‍)

*ഒമാന്‍-2

എലവഞ്ചേരി സ്വദേശി (50 പുരുഷന്‍)

തിരുമിറ്റക്കോട് സ്വദേശി (37 പുരുഷന്‍)

*ജപ്പാന്‍-1

വല്ലപ്പുഴ സ്വദേശി (30 പുരുഷന്‍)

*സൗദി-5

കരിമ്പുഴ സ്വദേശി (43 പുരുഷന്‍)

കടമ്പഴിപ്പുറം സ്വദേശി (29 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)

തത്തമംഗലം സ്വദേശി (42 പുരുഷന്‍)

എലവഞ്ചേരി സ്വദേശി (25 പുരുഷന്‍)

*യുകെ-1

കൊല്ലംകോട് സ്വദേശി (37 പുരുഷന്‍)

*തമിഴ്‌നാട്-8

പല്ലശ്ശന സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങള്‍ (2, ആണ്‍കുട്ടി,60,44 സ്ത്രീകള്‍,)

പെരുമാട്ടി സ്വദേശി (23 പുരുഷന്‍)

ആനക്കര കുമ്പിടി സ്വദേശി (21 പുരുഷന്‍)

ശ്രീകൃഷ്ണപുരം സ്വദേശി (57 പുരുഷന്‍)

പല്ലശ്ശന സ്വദേശി (36 സ്ത്രീ)

നെന്മേനി സ്വദേശി (42 സ്ത്രീ)

*മഹാരാഷ്ട്ര-4

അഗളി സ്വദേശികളായ ദമ്പതികള്‍ (30 പുരുഷന്‍,27 സ്ത്രീ)

ഒറ്റപ്പാലം മാന്നന്നൂര്‍ സ്വദേശി (51 പുരുഷന്‍)

പുതുശ്ശേരി സ്വദേശി (8 ആണ്‍കുട്ടി)

*കര്‍ണാടക-3

കൊല്ലംകോട് സ്വദേശി (30 പുരുഷന്‍)

അമ്പലപ്പാറ സ്വദേശി (32 പുരുഷന്‍)

നെന്മാറ സ്വദേശി (42 പുരുഷന്‍)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button