
ഒമാനില്‍ 1,318 പുതിയ കോവിഡ് കേസുകളും 843 പേര്‍ രോഗമുക്തരായതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 56,015 ആയി. കൂടാതെ 36,098 പേര്‍ രോഗമുക്തരായി. ഒമ്പത് പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 257 ആയി.
ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 1,009 പേര്‍ ഒമാനികളും 309 പേര്‍ വിദേശികളുമാണ്. അതേസമയം രാജ്യത്ത് ശനിയാഴ്ച മാത്രം 3,570 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ ടെസ്റ്റുകളുടെ എണ്ണം 238,614 ആയി ഉയര്‍ന്നു.
അതേസമയം 65 പേരെ കൂടി പുതുതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ നിലവില്‍ ആശുപച്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 525 ആയി. നിലവില്‍ 143 പേര്‍ ഐസിയുവില്‍ ആണ്.
Post Your Comments