സാൻഫ്രാൻസിസ്കോ : സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് വീഡിയോ ആപ്പായ ടിക്ടോക് ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ആമസോൺ. ജീവനക്കാർക്ക് വെള്ളിയാഴ്ച അയച്ച മെയിലിലാണ് ആമസോൺ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ദി ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആമസോൺ ഇമെയിൽ അക്സസ് ചെയ്യുന്ന ഏത് ഉപകരണങ്ങളിൽ നിന്നും ജീവനക്കാർ ആപ്പ് നിർബന്ധമായും ഡിലീറ്റ് ചെയ്യണമെന്നാണ് മെയിലിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
വെള്ളിയാഴ്ച തന്നെ ആപ്പ് ഡിലീറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ജീവനക്കാർക്ക് അവരുടെ ലാപ്‌ടോപ്പ് ബ്രൗസറിൽ ടിക് ടോക് കാണാൻ ഇപ്പോഴും അനുവാദമുണ്ട്. അതേസമയം ഇതിനെ കുറിച്ച് ആമസോണോ ടിക്ടോക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ചില ചൈനീസ് ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തിങ്കളാഴ്ച പറഞ്ഞിരുന്നു.
Post Your Comments