ഇറ്റാ നഗർ: അരുണാചൽ പ്രദേശിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് നാഗാ വിഘടനവാദികളെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ ലോങ്ഡിങ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അരുണാചല്‍ പ്രദേശ് പോലീസും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ വകവരുത്തിയത്. അസം റൈഫിൾസിലെ ഒരു ജവാന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. എകെ 47 തോക്കുകൾ അടക്കം നിരവധി ആയുധങ്ങളും ഭീകരരിൽ നിന്നും കണ്ടെത്തി.
കൊല്ലപ്പെട്ട ഭീകരർ എന്‍.എസ്.സി.എന്‍.-ഐ.എമ്മിന്റെ പ്രവർത്തകരാണെന്ന് അരുണാചൽ പ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. നാഗലാൻഡ് ആസ്ഥാനമാക്കി നാഗാ വിഭാഗത്തിന്റെ സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്ന ആശയ പ്രചാരണം നടത്തുന്ന വിഘടനവാദി സംഘടനയായ എൻ എസ് സി എന്നിന്റെ ഉപവിഭാഗമാണ് എൻ എസ് സി എൻ- ഐ എം. തീവ്ര ഇടത് കൃസ്ത്യൻ ആശയങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവരുടെ പ്രവർത്തന ശൈലി മാവോയിസ്റ്റ്- ഇവാഞ്ചലിസ്റ്റ് ഭീകരവാദത്തിന്റെയും നാഗാ ദേശീയ വാദത്തിന്റെയും തത്വങ്ങളെ ഉൾക്കൊള്ളുന്നതാണ്.
Post Your Comments