Latest NewsKeralaNews

കള്ളക്കടത്തുകാരുമായി സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് സമരം ചെയ്യേണ്ടി വരില്ലായിരുന്നു: ഷാഫി പറമ്പില്‍ എംഎല്‍എ

കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്വർണ്ണ കള്ളക്കടത്തുകാരോട് സാമൂഹികവും , ശാരീരികവും ,സാമ്പത്തികവും , നിയമപരവുമായ അകലം പാലിക്കേണ്ടിയിരുന്നവർ , അത് ചെയ്തിരുന്നുവെങ്കിൽ സമരങ്ങൾ അനിവാര്യമാവുമായിരുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read also:കോണ്‍സുലേറ്റിൽ ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കിയവരുടെ പട്ടികയില്‍ സ്വപ്‌നയും സരിത്തുമില്ല: ഇരുവർക്കും ജോലി ലഭിച്ചതിൽ ദുരൂഹത

ഏതു അഴിമതിയുടെയും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്. ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎയുടെ അന്വേഷണത്തില്‍ വന്നതിനാല്‍ മുഖ്യമന്ത്രി രാജി വെക്കണം. അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ ആണ് ഉള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്. ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നക്ക് പരിശീലനം നല്‍കുകയാണ്. ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്നുവെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button