തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടെ പ്രോട്ടോകോൾ ലംഘിച്ചും സമരം ചെയ്യുമെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷം അധികാരത്തിലേറുന്നതിന് മുന്‍പുള്ള കാര്യങ്ങളെകുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. കേരളത്തില്‍ സുനാമി വന്നപ്പോള്‍ പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം ഒരു പ്രക്ഷോഭത്തിലായിരുന്നു. സുനാമി വന്നപ്പോള്‍ തന്നെ ആ പ്രക്ഷോഭങ്ങള്‍ ഞങ്ങൾ നിർത്തിവെച്ചു. എല്ലാ രീതിയിലും ഇടതുപക്ഷം സഹകരിക്കാന്‍ തയ്യാറായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഞങ്ങള്‍ ലംഘിക്കും. ഇതിന്റെ പ്രോട്ടോക്കോളോന്നും ഞങ്ങള്‍ക്ക് ബാധകമല്ല…എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു നേതൃത്വനിര തന്നെ സമരത്തിലേക്ക് വരുന്നതിന്റെ അര്‍ത്ഥമെന്താണ്? വരട്ടെ..എന്ത് വരാനാണ് പറയുന്നത്? ഏതാണ് അവര്‍ ആഗ്രഹിക്കുന്ന നില? അതാണ് നാം ചിന്തിക്കേണ്ട കാര്യം. നാമെല്ലാം ഒന്നിച്ച് ഒറ്റക്കെട്ടായി രോഗത്തെ പ്രതിരോധിക്കാന്‍ ഇറങ്ങേണ്ടതാണ്. അതിന് എല്ലാവരും സഹകരിക്കണം എന്നാണ് എനിക്ക് ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. നമ്മുടെ നാട്ടില്‍ മരണം വ്യാപിക്കണം എന്ന് ആരും ആഗ്രഹിക്കാന്‍ പാടില്ല. നമുക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നേക്കാം. അതൊഴിവാക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments