തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകന്‍ , ഐ.ടി.ബി.പി 2, ബി.എസ്.ഇ 4, ബി.എസ്.എഫ് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശിയും എറണാകുളം സ്വദേശിയുമാണ് മരിച്ചത്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍
ആലപ്പുഴ -87 (51 സമ്പര്‍ക്കം)
തിരുവനന്തപുരം- 69 (46 സമ്പര്‍ക്കം)
പത്തനംതിട്ട -54
മലപ്പുറം -51 ( 27 സമ്പര്‍ക്കം)
പാലക്കാട്- 48
എറണാകുളം -47 (30 സമ്പര്‍ക്കം)
തൃശൂര്‍ -29
കണ്ണൂര്‍ – 19
കാസറഗോഡ് – 18 (7 പേര്‍ സമ്പര്‍ക്കം)
കൊല്ലം – 18 ( 7 സമ്പര്‍ക്കം, 2 ഉറവിടം അറിയില്ല)
കോഴിക്കോട്-17
കോട്ടയം-15 (4 സമ്പര്‍ക്കം)
വയനാട്- 11
ഇടുക്കി- 5
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 143 പേര്‍ രോഗമുക്തരായി. പത്തനംതിട്ട 43 , കൊല്ലം 26 , തൃശൂര്‍ 17 , മലപ്പുറം 15 , ആലപ്പുഴ 11 , പാലക്കാട് 7 , കോട്ടയം 6 , തിരുവനന്തപുരം 6 , ഇടുക്കി 4 , കോഴിക്കോട് 4 , എറണാകുളം 3 , കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 182,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3694 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ് 509 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12104 സാമ്പിളുകളാണ് പരിശോധിച്ചത്.
ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments