MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentNews Story

പ്രണയം വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യിൽ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി-ജൂവൽ മേരി

മിനിസ്‌ക്രീൻ അവതാരകയായി എത്തി പിന്നീട് സിനിമയിലും നായികയായി മലയാളികളുടെ മനം കവർന്ന താരമാണ് നടി ജുവൽ മേരി.   റിയാലിറ്റി ഷോയിൽ അവതാരിക അയതോടെയാണ് ജുവൽമേരി ഏറേ പ്രേക്ഷക ശ്രദ്ധ നേടിയത്.

സലിം അഹമ്മദ് സംവിധാനം ചെയ്ച പത്തേമാരി എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായാണ് ജൂവൽ അഭിനയരംഗത്തേക്ക് എത്തുന്നത്. പ്രണയിച്ചാണ് ജൂവൽ വിവാഹിതയായത്. വിവാഹ ശേഷവും ജുവൽ അഭിനയത്തിൽ സജീവമായിരുന്നു.ജെൻസൺ സക്കറിയയാണ് ജൂവലിന്റെ ഭർത്താവ്. ഇപ്പോഴിതാ താരം ജെൻസണുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സു തുറന്നത്.

പ്രണയം ആരംഭിച്ചത് എപ്പോഴായിരുന്നു എന്ന് ചോദിച്ചാൽ യുകെജി മുതൽ താൻ പ്രണയത്തിലായിരുന്നു. യുകെജിയിൽ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരു കൊച്ചു പയ്യൻ. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു. നമ്മൾ ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്.

എല്ലാത്തിലുമൊരു കൗതുകം അതുകൊണ്ടാണ്. കൗതുകം ലേശം കൂടുതലാണ്. സ്വപ്നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രം. കോളേജിലെത്തിയപ്പോൾ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല. വിമൻസ് കോളേജിലായിരുന്നു താൻ പഠിച്ചതെന്നും താരം പറയുന്നു. പ്രണയിക്കാൻ പറ്റിയ ആൾക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു.

സീനിയേഴ്സിലുണ്ടായിരുന്ന ചേട്ടൻമാരെല്ലാം ഞങ്ങളുടെ ബ്രദേഴ്സായിരുന്നുവെന്നും താരം പറയുന്നു. ഇതിന് ശേഷമായാണ് ജെൻസൺ ചേട്ടനെ കണ്ടെത്തിയത്. റിയാലിറ്റി ഷോ ചെയ്യുമ്പോൾ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ കൂട്ടുകാരായി.

കൂട്ടുകെട്ടിനിടയിൽ ഏതോ ഒരു ദുർബല നിമിഷത്തിൽ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താൽപര്യമുണ്ടെന്ന് മനസ്സിലായപ്പോൾത്തന്നെ ചുറ്റിക്കളിയിലൊന്നും താൽപര്യമില്ലെന്നും വീട്ടിൽ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു.

അതെന്തിന് പറഞ്ഞൂയെന്നാണ്, വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യിൽ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി. സാധാരണ ഒരുവീട്ടിൽ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിർക്കണ്ടേ, വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല.

എപ്പോൾ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടിൽ നിന്നും ഒരെതിർപ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങൾ അറിയാവുന്നതിനാലാണ് അവർ പെട്ടെന്ന് സെറ്റാക്കിയത്. ജെൻസണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നുവെന്നും താരം പറഞ്ഞു.

shortlink

Post Your Comments


Back to top button