ദുബായ് • കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന യു.എ.ഇ നിവാസികൾക്ക് യുഎഇയിലേക്ക് മടങ്ങുന്നതിനും എമിറേറ്റ്സ് ജൂലൈ 12 നും 26 നും ഇടയിൽ അഞ്ച് പ്രധാന ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രത്യേക വിമാന സര്‍വീസ് നടത്തും.
2020 ജൂലൈ 12 നും 26 നും ഇടയിൽ ബെംഗളൂരു, ഡല്‍ഹി, കൊച്ചി, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ദിവസം പത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
* മുംബൈ: ദിവസേന മൂന്ന് വിമാനങ്ങള്‍
* ഡല്‍ഹി: ദിവസേന രണ്ട് വിമാനങ്ങള്‍
* ബെംഗളൂരു: ദിവസേന രണ്ട് വിമാനങ്ങള്‍
* കൊച്ചി: ദിവസേന രണ്ട് വിമാനങ്ങള്‍
* തിരുവനന്തപുരം: ദിവസേന ഒരു വിമാനം
ബെംഗളൂരുവിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങൾ അതാത് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിന് വിധേയമാണ്.
ട്രാവൽ ഏജന്റുമാർ, എമിറേറ്റ്‌സ് സെയിൽസ് ഓഫീസുകൾ, കോൺടാക്റ്റ് സെന്റർ എന്നിവ വഴിയും എമിറേറ്റ്സ് ഡോട്ട് കോം വഴിയുംഫ്ലൈറ്റുകൾ ബുക്ക് ചെയ്യാം. ലക്ഷ്യസ്ഥാനത്തെ എല്ലാ പ്രവേശന നിബന്ധനകളും പാലിച്ചു മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കയറാന്‍ അനുവദിക്കുകയുള്ളൂ.
ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേള്‍ക്ക് വരുന്ന എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുന്നതിന് ഇന്ത്യൻ സർക്കാർ അധികാരപ്പെടുത്തിയ ഒരു ലബോറട്ടറി നൽകിയ നെഗറ്റീവ് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്. പുറപ്പെടുന്നതിന് 96 96 മണിക്കൂറിനുള്ളില്‍ നേടിയ സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം.
മടങ്ങിയെത്തുന്ന യു.എ.ഇ നിവാസികൾക്കുള്ള കൂടുതൽ വിവരങ്ങൾ എമിറേറ്റ്സ് വെബ്സൈറ്റിൽ കാണാം.
Post Your Comments