മുംബൈ: ഉത്പാദനം,തൊഴില്‍,ക്ഷേമം എന്നിവയ്ക്ക് അഭൂതപൂര്‍വമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച കൊവിഡ് കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഗുപ്ത. ആഗോള മൂല്യശൃംഖലയെ കോവിഡ് ബാധിച്ചുവെന്നും ലോകത്തെ നിലവിലുള്ള സാഹചര്യത്തെ കോവിഡ് തകിടം മറിച്ചെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. വീഡിയോ കോൺഫറൻസിങിലൂടെ ഏഴാമത് എസ്ബിഐ ബാങ്കിങ് ആൻഡ് ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസിന്റെ വ്യാപനത്തോടെ നമ്മുടെ സാമ്പത്തിക മേഖല നേരിടുന്നത് ഏറ്റവും വലിയ പരീക്ഷണത്തെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാണ് ആർബിഐയുടെ മുഖ്യലക്ഷ്യമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിനായി റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നിരവധി സുപ്രധാന മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇതിനകംതന്നെ ഈ നയങ്ങൾ ഫലം കണ്ടതായും അദ്ദേഹം പറഞ്ഞു.
വളർച്ചയുടെ മാന്ദ്യം പരിഹരിക്കാനാണ് റിവേഴ്സ് റിപ്പോ നിരക്കുകൾ കുറച്ചത്. ആറംഗ ധനകാര്യ നയ സമിതി റിപ്പോ നിരക്ക് 115 ബേസിസ് പോയിന്‍റ് കുറയ്ക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. അതിനാൽ 2019 ഫെബ്രുവരി മുതൽ ആർ.ബി.ഐ ഏറ്റെടുത്ത മൊത്തം നിരക്ക് കുറയ്ക്കൽ 250 ബേസിസ് പോയിന്‍റുകളാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
Post Your Comments