മഹാരാഷ്ട്രയിലെ ജയിലുകളിലും കോവിഡ് പടര്‍ന്നു പിടിക്കുന്നു. കോവിഡ് വരിഞ്ഞ് മുറുക്കുന്ന മഹാരാഷ്ട്രയില്‍ 14 ജയിലുകളില്‍ നിന്ന് ഇതുവരെ 774 പേര്‍ക്കാണ് കോവിഡ് -19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 600 പേര് തടവുകാരും 174 പേര് ജയില്‍ ജീവനക്കാരുമാണ്. ഇതില്‍ ഭൂരിഭാഗം കോവിഡ് ബാധിതരും സുഖം പ്രാപിച്ചിരിക്കുന്നു എന്നത് സംസ്ഥാനത്തിന് ഏറെ ആശ്വാസം നല്കുന്നു. എന്നാല്‍ നാലുപേര്‍ കോവിഡ് ബാധിച്ചു മരിച്ചു.
നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 219 കേസുകളാണുള്ളത്. മുംബൈ സെന്‍ട്രല്‍ ജയിലില്‍ 181 കേസുകളും അക്കോള ജയിലില്‍ നിന്ന് 72 ഉം സോളാപൂര്‍ ജയിലില്‍ നിന്ന് 62 ഉം കേസുകളാണുള്ളതെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടാതെ പൂനെയിലെ യെരവാഡ സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ ഒരു കോവിഡ് -19 കേസ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
അതേസമയം 596 തടവുകാരില്‍ 351 പേര് സുഖം പ്രാപിച്ചു. രോഗം ബാധിച്ച 174 ജയില്‍ ഉദ്യോഗസ്ഥരില്‍ 93 പേരും ഇപ്പോള്‍ സുഖം പ്രാപിച്ചു. എന്നാല്‍ ഇതുവരെ കോവിഡ് ബാധിച്ച് നാല് തടവുകാര്‍ മരിക്കുകയും ചെയ്തു.
Post Your Comments