അബുദാബി: യുഎഇയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 403 പേര്‍ക്ക്. 679 പേര്‍ ഇന്ന് കോവിഡ് മുക്തരായി. ഇതുവരെ 54,453 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 44,648 പേര്‍ക്ക് രോഗം ഭേദമായി. ഇപ്പോള്‍ 9474 രോഗികള്‍ ചികിത്സയിലുണ്ട്. 331 പേരാണ് അകെ മരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന കോവിഡ് രോഗികളെല്ലാം ഡിസ്‍ചാര്‍ജ് ചെയ്യപ്പെട്ടതോടെ അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളെയും കഴിഞ്ഞ ദിവസം കോവിഡ് മുക്തമായി പ്രഖ്യാപിച്ചിരുന്നു.
Post Your Comments