KeralaLatest NewsNews

അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ്: മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും വ്യാജരേഖകള്‍ ചമച്ചവരേയും സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. യുഡിഎഫ് സമരം ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാണ്. അഴിമതിയെ കുറിച്ച് പറയുമ്പോൾ കോവിഡ് പറഞ്ഞ് പേടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സമരത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Read also: എം.ശിവശങ്കർ ഐഎഎസ് സ്വന്തമാക്കിയത് ക്രമവിരുദ്ധമായി: അര്‍ഹരെ മറികടന്ന് ശിവശങ്കര്‍ കണ്‍ഫേര്‍ഡ് ഐഎഎസ് സ്വന്തമാക്കിയതിന്റെ രേഖകൾ പുറത്ത്

ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നുവെന്ന വിവരം പുറത്തുവന്നിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തയ്യാറാകാതിരുന്നത് ചരിത്രത്തിലെ കറുത്ത അധ്യായമായി മാറും. ഒരാഴ്ച ആയിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡിജിപിക്ക് കത്തയച്ചത്. സി.ആര്‍.പി.സിയും ഐ.പി.സിയുമാണ് പോലീസിനെ നയിക്കുന്നത്. ആദ്യം പ്രവാസികളെ അപമാനിച്ചവര്‍ ഇപ്പോള്‍ മല്‍സ്യത്തൊഴിലാളികളെയും അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button