ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്റെ കോവിഡ് വാക്സിന് വികസിപ്പിക്കുന്നതിനുള്ള പദ്ധതികളില്‍ അംഗമാകില്ലെന്ന് ബ്രിട്ടൺ. യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടീഷ് അംബാസിഡര്‍ സര്റ്റിം ബാരോയാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ കമ്മീഷന് ജനറലിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: കാറില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന നേതാവ് അറസ്റ്റില്‍
വാക്സിന് നിര്‍മാതാക്കളുമായി യൂറോപ്യന്‍ യൂണിയന് ഉണ്ടാക്കിയിട്ടുള്ള ധാരണകളിലൊന്നും ബ്രിട്ടന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല എന്നതും നിസഹകരണത്തിന് കാരണമായി ബ്രിട്ടീഷ് അംബാസിഡര്‍ ചൂണ്ടിക്കാട്ടി. അതേസമയം, വാക്സിന് പരീക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിച്ചേര്ന്നിട്ടുള്ള ചില കാര്യങ്ങള്‍ അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments