Latest NewsKeralaNews

സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ് ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനിലേയ്ക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധം : മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജ്വ.ബി.ജി.വിഷ്ണു

തിരുവനന്തപുരം : സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ് ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനിലേയ്ക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധം : മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജ്വ.ബി.ജി.വിഷ്ണു . യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് പോലീസ് തടയുകയും പോലീസും പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് ദേശീയ പാത ഉപരോധിച്ച സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

read also : ജനങ്ങളെ അപകടത്തിലേക്കു തള്ളിവിട്ട് എന്തു രാഷ്ട്രീയനേട്ടമാണ് ലഭിക്കുന്നത്, നാടിനെ മഹാരോഗത്തില്‍ മുക്കിക്കളയാനുള്ള ദുഷ്ടപ്രവൃത്തിയാണിതെന്ന് മുഖ്യമന്ത്രി

യുവമോര്‍ച്ച ജില്ല കമ്മിറ്റി അംഗം മനു കൃഷ്ണന്‍ തമ്പി സിവില്‍ സ്റ്റേഷനിലേക്ക് ചാടി കയറുകയും മാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് നന്ദു അധ്യക്ഷത വഹിച്ചു . യുവമോര്‍ച്ച സംസ്ഥാന ജില്ലാ ഉപാധ്യക്ഷന്‍ അഭിജിത്ത് എച്ച് എസ് മണ്ഡലം പ്രസിഡന്റ് മാരായ രാജേഷ്, വീ ജീഷ് ചിറയിന്‍കീഴ് , അഖില്‍ പനയറ എന്നിവര്‍ ഉള്‍പ്പടെ പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ചിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ നഗരൂര്‍ വിമേഷ്, സൂര്യ കൃഷ്ണന്‍, മനോജ്, ആകാശ് ,രാഹുല്‍ എന്നിവര്‍ നേതൃത്വം നല്‍കി

shortlink

Related Articles

Post Your Comments

Related Articles


Back to top button