തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാപക പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. . യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
രാവിലെ കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഉള്‍പ്പടെ 15 പേര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. യുവമോര്‍ച്ച പ്രവര്‍ത്തകരും കോഴിക്കോട്ട് പ്രതിഷേധം നടത്തി.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കെ. സുധാകരന്‍ എംപിയും സമരത്തില്‍ പങ്കെടുത്തു. കണ്ണൂരില്‍ യൂത്ത് ലീഗ് സമരത്തിനിടയിലും സംഘര്‍ഷമുണ്ടായി. മന്ത്രി ഇ.പി ജയരാജന്റെ വാഹനം സമരക്കാര്‍ തടഞ്ഞു.
ആലപ്പുഴയിലും മന്ത്രി തോമസ് ഐസക്കിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോട്ടയത്തും വയനാടും കൊല്ലത്തും പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി.
Post Your Comments