ലക്‌നൗ: കാണ്‍പൂരിലെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയുടെ ഭാര്യയും മകനും പൊലീസ് കസ്റ്റഡിയില്‍. വ്യാഴാഴ്ച്ച വൈകുന്നേരം കൃഷ്ണ നഗറില്‍ നിന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വികാസ് ദുബെ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവര്‍ കസ്റ്റഡിയിലായത്. ദുബെയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബെയുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഭാര്യ റിച്ച ദുബെ പിന്തുണച്ചിരുന്നതായാണ് വിവരം. കാണ്‍പൂരില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയിലും റിച്ചയ്ക്ക് പങ്കുണ്ട്. കാണ്‍പൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം റിച്ച ഒളിവിലായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വികാസ് ദുബെയോടൊപ്പം ഇവരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.
ചൈനയുടെ എല്ലാ ഉപകരണങ്ങളും പദ്ധതികളും ഉപേക്ഷിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനം
കഴിഞ്ഞ ദിവസമാണ് ദുബെയെ മധ്യപ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മധ്യപ്രദേശിലെ ഉജ്ജയിനിയിലെ ക്ഷേത്ര പരിസരത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടർന്ന് ഉത്തർ പ്രാദേശിലേക്കുള്ള യാത്രാമധ്യേ പോലീസ് വാഹനം അപകടത്തിൽ പെടുകയും വികാസ് ദുബെ രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പോലീസിന്റെ വെടിയേറ്റ് വികാസ് ദുബെ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.
Post Your Comments