Latest NewsNewsInternational

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസം : ഇന്ത്യയ്‌ക്കൊപ്പം യുഎസും ജപ്പാനും പുറമെ ഓസ്ട്രേലിയയും

ന്യൂഡല്‍ഹി : ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പായി, മലബാര്‍ നാവിക അഭ്യാസത്തിന് ഇന്ത്യയ്ക്കൊപ്പം യുഎസും ജപ്പാനും പുറമെ ഓസ്‌ട്രേലിയയും. ഓസ്ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുക.

read also : ചൈനീസ് ആപ്പുകളുടെ നിരോധനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി അടിയന്തര കൂടികാഴ്ച വേണം എന്ന ചൈനയുടെ ആവശ്യത്തിന് മറുപടിയായി കേന്ദ്രം നല്‍കിയിരിക്കുന്നത് 70 ചോദ്യങ്ങള്‍ : മറുപടി നല്‍കിയാല്‍ കൂടിയാലോചനയ്ക്ക് റെഡിയെന്ന് കേന്ദ്രം

അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഓസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്ട്രേലിയയെ കൂടി നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിക്കുന്ന സമയം ഏറ്റവും നിര്‍ണായകമാണെന്ന് പ്രതിരോധ ഗവേഷകനായ ഡെറെക് ഗ്രോസ്മാന്‍ പറഞ്ഞു.

1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. 2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കരുതെന്നു ചൈന പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button