ന്യൂഡല്‍ഹി: സ്റ്റെര്‍ലിംഗ് ബയോടെക് കമ്പനിയുടെ ബാങ്ക് തട്ടിപ്പ്, കള്ളപ്പണ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തു. നാലാം തവണയാണ് അഹമ്മദ് പട്ടേലിനെ ഇഡി ചോദ്യം ചെയ്തത്. പട്ടേലിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വ്യാഴാഴ്ച രാവിലെ 11 ന് രാജ്യസഭാ എംപിയുടെ വീട്ടിലെത്തിയ മൂന്നംഗ അന്വേഷണ സംഘം വൈകിട്ട് ഏഴിനാണ് മടങ്ങിപ്പോയത്.
അന്വേഷണ ഉദ്യോഗസഥര്‍ തന്നോട് 24 ചോദ്യങ്ങളാണ് ചോദിച്ചത്. നാല് കൂടിക്കാഴ്ചകളിലായി 152 ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയെന്നും പട്ടേല്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ജൂലൈ രണ്ടിനാണ് ഇതിനു മുന്‍പ് പട്ടേലിനെ ചോദ്യം ചെയ്തത്. അന്ന് ഇഡി ഉദ്യോഗസ്ഥര്‍ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതെ സമയം ഇത് ഒരു പ്രതികാര നടപടിയാണെന്നാണ് അഹ്മദ് പട്ടേലിന്റെ ആക്ഷേപം.
കോണ്‍ഗ്രസിനു പുറമെ ഭരണകക്ഷിയിലെ ആളുകളേയും അവരുടെ ബന്ധുക്കളെയും ചോദ്യം ചെയ്യണമെന്ന് ഇഡി സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയാണ്. അല്ലെങ്കില്‍ പക്ഷപാതപരമായാണ് ജോലി ചെയ്യുന്നതെന്ന് ആളുകള്‍ കരുതുമെന്നും പട്ടേൽ പരിഹസിച്ചു.
Post Your Comments