കൊച്ചി: ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്തിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത് പ്രതികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് റിപ്പോർട്ട്. എല്ലാ പ്രതികള്‍ക്കും എതിരെ ദേശ വിരുദ്ധ-ഭീകരവിരുദ്ധ കുറ്റങ്ങള്‍ ചുമത്താന്‍ കാരണമാകും. ജാമ്യമില്ലാതെ ഏറെ നാള്‍ പ്രതികള്‍ക്ക് ജയിലിലും കിടക്കേണ്ടി വരുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.യു.എ.ഇ. കോണ്‍സുലേറ്റിനുമേല്‍ കുറ്റം ചാര്‍ത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം സ്വപ്നയുടെ ഭാഗത്തുനിന്നുണ്ടെന്ന് നിയമവൃത്തങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് കസ്റ്റംസില്‍ നിന്ന് കേസ് എന്‍ ഐ എയിലേക്ക് എത്തുന്നത്.രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രവിഷയമാക്കി മാറ്റി കേസില്‍നിന്ന് രക്ഷപ്പെടുകയാണ് സ്വപ്‌നാ സുരേഷ് ലക്ഷ്യമിട്ടത്. താനല്ല കോണ്‍സുലേറ്റാണ് സ്വര്‍ണം കടത്തിയതിന് ഉത്തരവാദിയെന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കമായിരുന്നു സ്വപ്‌നയുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദം. 1961-ലെ വിയന്ന കണ്‍വെന്‍ഷന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഉറപ്പുവരുത്തുന്ന പരിരക്ഷ അടക്കമുള്ള വിഷയം ഉള്‍പ്പെടുത്തിയാണ് സ്വപ്നയുടെ ജാമ്യ ഹര്‍ജിയും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാറിനെ ഹാജരാകാന്‍ നിയോഗിച്ചിരിക്കുന്നത്.
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാറിനൊപ്പമായിരിക്കും വെള്ളിയാഴ്ച ജാമ്യ ഹര്‍ജി പരിഗണിക്കുമ്ബോള്‍ കെ രാംകുമാര്‍ ഹാജരാകുക. വ്യാഴാഴ്ച വൈകീട്ടാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എന്‍ ഐ എയ്ക്ക് വിട്ടു കൊടുത്തത്.ജസ്റ്റിസ് അശോക്‌മേനോന്റെ ബെഞ്ചാണ് വെള്ളിയാഴ്ച സ്വപ്നയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസായതിനാല്‍ കസ്റ്റംസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശബന്ധം കൂടി ഉള്ളതിനാലാണ് കേസ് എന്‍ഐഎ അന്വേഷിക്കുന്നത്.
ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിട്ടത്.
Post Your Comments