Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19KeralaLatest NewsNews

വയനാട് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കല്‍പ്പറ്റ • ജില്ലയില്‍ 14 പേര്‍ക്ക് ബുധനാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി.

ജൂണ്‍ 23-ന് ഡല്‍ഹിയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശിയായ 52 കാരി, ബാംഗ്ലൂരില്‍ നിന്നെത്തിയ വടകര സ്വദേശിയായ 32 കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് മലപ്പുറത്ത് എത്തിയ മാടക്കര സ്വദേശിയായ 43 കാരന്‍, ദുബൈയില്‍ നിന്നെത്തിയ തരിയോട് സ്വദേശിയായ 33 കാരന്‍, ഹൈദരാബാദില്‍ നിന്ന് ജില്ലയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പയ്യമ്പള്ളി സ്വദേശി, ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ജില്ലയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശികളായ ഒരു വീട്ടിലെ 55 കാരി, 29 കാരി, 30-കാരന്‍, ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശിയായ 22 കാരന്‍, ജൂലൈ രണ്ടിന് ബാംഗ്ലൂരില്‍ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 50 കാരന്‍, ജൂണ്‍ 26ന് സൗദിയില്‍നിന്ന് ജില്ലയില്‍ എത്തിയ കല്‍പ്പറ്റയില്‍ സ്ഥാപന നിരീക്ഷണത്തിലായിരുന്ന ആനപ്പാറ സ്വദേശി, ജൂണ്‍ 27 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ ചെക്പോസ്റ്റ് വഴി കല്‍പ്പറ്റയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന കാക്കവയല്‍ സ്വദേശിയായ 34 കാരി, ജൂലൈ രണ്ടിന് കോയമ്പത്തൂരില്‍ നിന്നും ലോറിയില്‍ കുറ്റ്യാടി വഴി ബത്തേരിയില്‍ എത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ 23 കാരന്‍, ജൂണ്‍ 23ന് ദുബായില്‍ നിന്നും കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി മാനന്തവാടിയില്‍ എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി 29 കാരന്‍ എന്നിവരെയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇതില്‍ മടക്കര സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ജൂണ്‍ 27 ചികിത്സ ആരംഭിച്ച കല്‍പ്പറ്റ സ്വദേശിയായ 44 കാരന്‍, ജൂണ്‍ 28ന് ചികിത്സ ആരംഭിച്ച ചുണ്ടേല്‍ സ്വദേശിയായ 33 കാരന്‍, ജൂണ്‍ 29 ന് ചികിത്സ തുടങ്ങിയ തോല്‍പ്പെട്ടി സ്വദേശി 40 കാരി എന്നിവരാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.

നിലവില്‍ രോഗം സ്ഥിരീകരിച്ച് 50 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും രണ്ട് പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരിയിലും ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 പോസിറ്റീവായത് 134 പേര്‍ക്കാണ്.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ബുധനാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 252 പേരാണ്. ഇവര്‍ ഉള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 3617 പേരാണ്. 255 പേര്‍ കൂടി നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 9565 ആണ്. ഇതില്‍ 7635 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7515 എണ്ണം നെഗറ്റീവാണ്. 1920 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button