MollywoodCricketLatest NewsKeralaCinemaNewsIndiaBollywoodEntertainmentHollywoodKollywoodSportsMovie GossipsMovie Reviews

ഭക്ഷണം കഴിക്കുന്നത് തൂക്കി നോക്കി, കോലിയുടെ ശീലത്തെ കുറിച്ച് അനുഷ്ക ശർമ

വിരാടിന്റെ ഫിറ്റ്‌നസ് രഹസ്യമാണ് അനുഷ്‌ക്ക പങ്കുവെച്ചിരിക്കുന്നത്.

ലോകമെമ്പാടും കൈ നിറയെ ആരാധകരുളള തരാദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമയും. ഏറെ ആഘോഷമാക്കിയ ഒരു താര വിവാഹമായിരുന്നു ഇവരുടേത്.ഒരു റൊമാന്റിക് ചിത്രത്തെ വെല്ലുന്ന തരത്തിലുള്ള പ്രണയ ചിത്രമായതു കൊണ്ട്തന്നെ പ്രേക്ഷകർക്ക് ഇത് വളരെ പ്രിയപ്പെട്ടതായിരുന്നു. സാധാരണ സെലിബ്രിറ്റി പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇവരുടേത്. പ്രണയകഥയെ പോലെ തന്നെ ഇവരുടെ ബ്രേക്കപ്പ് കഥകളും വളരെ വേഗം വൈറലാവുകയായിരുന്നു. സാധരണ ബോളിവുഡ് പ്രണയം പോലെ ഇനി ഒരിക്കലും ഒന്നിക്കില്ലെന്ന് എല്ലാവരും വിധിയെഴുതിയപ്പോൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് അവരുടെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ബ്രേക്കപ്പിനെ കുറിച്ചുളള കഥകൾ പ്രചരിക്കവെയായിരുന്നു ഇവരുടെ വിവാഹം.

അധികം നാൾ തുടർന്ന് പോകില്ലെന്ന് വിധി എഴുതിയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ വിധയെഴുത്തുകളെ പൊളിച്ചെഴിതി കൊണ്ടായിരുന്നു ഇവരുടെ പിന്നീടുള്ള ജീവിതം. ഒരുമിച്ചുള്ള ഓരോ സമയവും ഇരുവരും ആഘോഷിക്കുകയാണ് . സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് ഭക്ഷണം തൂക്കി നോക്കി കഴിക്കുന്നക്കുന്ന അനുഷ്കയുടെ വീഡിയോയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വിരാടിന്റെ ഫിറ്റ്‌നസ് രഹസ്യമാണ് അനുഷ്‌ക്ക പങ്കുവെച്ചിരിക്കുന്നത്. “ഈ വീട്ടില്‍ അളന്നാണ് ഭക്ഷണം കഴിക്കുക” എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കോലിയാണ ചിത്രം പകർത്തിയിരിക്കുന്നത്. വീഡിയോയിൽ അനുഷ്കയെ മെൻഷൻ ചെയ്തിട്ടുമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ തൂക്കം നൂറ് വരെ മാത്രമേ ആകാൻ പാടുള്ളൂവെന്നാണ് താരദമ്പതിമാർ പറയുന്നത്. വീഡിയോയിൽ ഇരവരും ചിരിക്കുന്നതും കേൾക്കാം.ലോക്ഡൗണില്‍ ഒന്നിച്ച് ചെലവഴിക്കാന്‍ ലഭിച്ച സമയം ആഘോഷമാക്കുകയാണ് അനുഷ്‌ക്കയും കോലിയും.

കോലിയും അനുഷ്കയ്ക്കൊപ്പമുളള ഓരോ നിമിഷവും ആഘോഷമാക്കുകയാണ്. പ്രിയതമക്കൊപ്പമുള്ള നിമിഷത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ. പരസ്പരം സ്നേഹിച്ചാണ് ഓരോ ദിവസവും ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങളുടെ ബന്ധം എപ്പോഴും സ്നേഹം നിറഞ്ഞതാണ്. അവിടെ സ്നേഹം മാത്രമേയുള്ളുവെന്നും കോലി പറഞ്ഞിരുന്നു..

സിനിമ താരം എന്നതിൽ ഉപരി സമൂഹിക കാര്യങ്ങളിൽ തന്റെ നിലപാട് താരം തുറന്ന് പറയാറുണ്ട്. ഇപ്പോഴിത കൊവിഡ് പ്രതിസന്ധിയിൽ താൻ പഠിച്ച പാഠത്തെ കുറിച്ച് പറയുകയാണ് അനുഷ്ക. നമ്മൾ എല്ലാവരും പരസ്പരം ആശ്രയിച്ചിരിക്കുകയാണ്. അത് നേരിട്ട് കാണാൻ സാധിക്കുന്നില്ലെങ്കിലും കർഷകൻ മുതൽ ഒരു കോർപ്പറേറ്റിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർവരെ പരസ്പരം ബന്ധപ്പെട്ട് നിൽക്കുകയാണ്. അതിനാൽ ഒരാൾ ചെയ്യുന്ന ജോലി അത് മറ്റൊരാളിനെ ബാധിക്കും. ബട്ടര്‌ഫ്ലൈ ഇഫക്ട് പോലെയാണ് അത്. ഇതാണ് നമ്മുടെ ജീവിതത്തിൽ പലപ്പോഴും അവഗണിക്കുന്നത്.

ഈ മഹാവ്യാധി നമ്മെ പഠിപ്പിച്ചത് ഓരോരുത്തരുടേയും പ്രവർത്തികളെ കൂടുത പ്രശംസിക്കാനാണ്. മുൻനിര ജോലിക്കാരുട കാര്യം മാത്രമല്ല ഞാൻ പറയുന്നതെന്നും അനുഷ്ക പറയുന്നുണ്ട്. ഈ ചിന്ത എന്നിൽ കൂടുതൽ വിനയമുളളവളാക്കിയിരിക്കുകയാണ്. എല്ലാകാര്യങ്ങളും വളരെ സുഖമമായി മുന്നോട്ട് പോകുമ്പോൾ എത്ര പേർ ഇതിന് പിന്നിൽ അധ്വാനിക്കുന്നുണ്ടെന്ന കാര്യം നമ്മൾ ആലോചിക്കുന്നില്ല. ജീവിതത്തിൽ നമ്മൾ നേരിടാൻ ആഗ്രഹിക്കുന്ന കാര്യത്തിന് പിന്നിൽ നിരവധി പേരുണ്ടെന്നും നടി പറയുന്നുണ്ട്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അനുഷ്കയും കോലിയും 2017 ൽ വിവാഹിതരാകുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഇവരുടെ വിവാഹത്തിന് പങ്കെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു താര വിവാഹം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതു പോലും ഏറെ രഹസ്യമായിട്ടായിരുന്നു. കുടുംബാംഗങ്ങൾക്കും കുറച്ച് സുഹൃത്തുക്കൾക്കും പുറമേ അനുഷ്കയുടെ വെഡ്ഡിങ് പ്ലാനറിനും, മനേജർക്കും സ്റ്റൈലിസ്റ്റിനും മാത്രമേ വിവാഹത്തെ കുറിച്ച് അറിയാമായിരുന്നുളളൂ. വ്യാജ ഈ-മെയിൽ ഐഡി ഉപയോഗിച്ചായിരുന്നു അനുഷ്ക ബാക്കിയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതെന്ന് കോലി നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Post Your Comments


Back to top button