ന്യൂഡൽഹി: സ്വർണക്കടത്ത് സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഒരു കരാർ ജീവനക്കാരി ആയി നിയമിക്കപ്പെട്ട ഈ സ്ത്രീ എങ്ങനെ സംസ്ഥാന സർക്കാരിന്റെ പരിപാടികളുടെ നടത്തിപ്പുകാരിയായെന്നും സ്വർണക്കടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. മുഖ്യമന്ത്രിയുടേത് രക്ഷപ്പെടാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകൻ ആയിട്ടുള്ളയാൾക്ക് ഈ പ്രതികളുമായുള്ള ബന്ധം പുറത്തു വന്നതാണ്. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരും. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
ആരോപണ വിധേയനായ ഐടി സെക്രട്ടറി അവധിയിൽ പോകുക മാത്രമാണ് ചെയ്തത്. അത് ഒരിക്കലും ഒരു അച്ചടക്ക നടപടിയല്ല. മുഖ്യമന്ത്രിയുടെ ഐ ടി സെക്രട്ടറിക്ക് പങ്കില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്. കേസുമായി നേരിട്ട് ബന്ധമുള്ളവരെ മാത്രമല്ല പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. കള്ളക്കടത്തിന് അപ്പുറത്തുള്ള നിരവധി വിഷയങ്ങളിൽ ആവശ്യമായിട്ടുള്ള നടപടികൾ കേരളത്തിന്റെ തലവൻ എന്ന രീതിയിൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ടെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.
Post Your Comments