Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMollywoodLatest NewsNewsEntertainment

നഞ്ചമ്മയുടെ പുതിയ പാട്ട്, വൈക്കം വിജയലക്ഷ്മിക്കൊപ്പം ചേര്‍ന്ന് നഞ്ചമ്മ പാടിയ പുതിയ പാട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഇത്തവണ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് നഞ്ചമ്മ പാടിയിരിക്കുന്നത്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തരംഗമായ ഗായികയാണ് നഞ്ചമ്മ. ഹിറ്റ് ചിത്രത്തിലെ കലക്കാത്ത എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് നഞ്ചമ്മ എല്ലാവരുടെയും പ്രിയങ്കരിയായത്. നിഷ്‌കളങ്കത നിറഞ്ഞ സംസാരം കൊണ്ടും ആലാപന ശൈലികൊണ്ടുമാണ് ഗായിക എല്ലാവരുടെയും ഇഷ്ടം നേടിയത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ അയ്യപ്പനും കോശിക്കും വേണ്ടി പാടിയിരുന്നത്.

ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിക്കാന്‍ നഞ്ചമ്മയ്ക്ക് സാധിച്ചിരുന്നു. അതേസമയം അയ്യപ്പനും കോശിക്കും പിന്നാലെ നഞ്ചമ്മ പാടിയ പുതിയ പാട്ടും ശ്രദ്ധേയമായിരുന്നു. ഇത്തവണ ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് നഞ്ചമ്മ പാടിയിരിക്കുന്നത്.

വൈക്കം വിജയലക്ഷ്മിക്കൊപ്പം ചേര്‍ന്ന് നഞ്ചമ്മ പാടിയ പുതിയ പാട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സീ കേരളത്തില്‍ സംപ്രേക്ഷണത്തിനൊരുങ്ങുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിന്റെ ടൈറ്റില്‍ സോംഗാണ് രണ്ടുപേരും ചേര്‍ന്ന് പാടിയിരിക്കുന്നത്. പാട്ടിന്റെ മേക്കിങ് വീഡിയോ സീ കേരളം ഫേസ്ബുക്ക് പേജില്‍ പുറത്തിറങ്ങിയിരുന്നു.

മുന്‍പ് സീയുടെ തന്നെ സരിഗമപ റിയാലിറ്റി ഷോയില്‍ നഞ്ചമ്മയെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചിരുന്നു. അന്ന് ഷോയില്‍ ചീഫ് ഗസ്റ്റായിട്ടാണ് നഞ്ചമ്മ പങ്കെടുത്തത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയാണ്‌ നഞ്ചമ്മ. അവിടത്തെ ആസാദ് കലാസമിതി അംഗം കൂടിയാണ് ഗായിക. കേരളത്തിലെ വിവിധയിടങ്ങളിലായി കലാസംഘത്തിനൊപ്പം നഞ്ചമ്മ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button