KeralaCinemaMollywoodLatest NewsNewsBollywoodEntertainment

മസില്‍ ഉരുട്ടി ജിമ്മില്‍ നിന്നും ശ്രിയ അയ്യര്‍,ഇന്നത്തെ വേദന നാളെ ശക്തി പകരുമെന്ന് താരം!

അന്യമതസ്ഥനുമായിട്ടുള്ള തന്റെ ആദ്യ വിവാഹം കരിയറിനെയും ജീവിതത്തെയുമെല്ലാം ബാധിച്ചെന്ന് പറഞ്ഞായിരുന്നു ശ്രിയ എത്തിയത്.

കുറഞ്ഞ കാലം കൊണ്ട് മലയാളം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ അവതാരകമാരില്‍ ഒരാളാണ് ശ്രിയ അയ്യര്‍. പല ചാനലുകളിലും അവതാരകയായി എത്തിയിട്ടുണ്ടെങ്കിലും ഇടക്കാലത്ത് മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ ബോഡി ബില്‍ഡിങ്ങിലേക്ക് കൂടി തിരിഞ്ഞ ശ്രിയയെ കുറിച്ചുള്ള ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങള്‍ നിറയെ പ്രചരിച്ചിരുന്നു.

അന്യമതസ്ഥനുമായിട്ടുള്ള തന്റെ ആദ്യ വിവാഹം കരിയറിനെയും ജീവിതത്തെയുമെല്ലാം ബാധിച്ചെന്ന് പറഞ്ഞായിരുന്നു ശ്രിയ എത്തിയത്. ശ്രിയയുടെ ആരോപണം ബിഗ് ബോസ് താരം ബഷീര്‍ ബഷിയെ ആണെന്ന് ചിലര്‍ കണ്ടെത്തി. ഇതോടെ ബഷീര്‍ പ്രതികരണവുമായി എത്തി. ഇതും വലിയ ചര്‍ച്ചയായി. ഇപ്പോഴിതാ ശ്രിയ അയ്യര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാവുന്നത്.
ഒരു സാധാരണക്കാരയ അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രിയ അയ്യര്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് മോഡലിങ്ങിലൂടെ ടെലിവിഷന്‍ പരിപാടികള്‍ക്കും മറ്റുമായി കരിയര്‍ ആരംഭിക്കുന്നത്. വളരെ കഷ്ടപ്പാടുകള്‍ക്കിടയിലൂടെയാണ് താന്‍ വളര്‍ന്ന് വന്നതെന്ന കാര്യം അടുത്തിടെ ജോഷ് ടോക്‌സ് എന്ന പരിപാടിയിലൂടെ ശ്രിയ പറഞ്ഞിരുന്നു. ഇരുപത് വയസുള്ള സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായി. അത് നാട്ടിലും വീട്ടിലുമൊക്കെ അറിഞ്ഞു. വലിയ പ്രശ്‌നം ആയതോടെ അയാള്‍ക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ഒന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാത്തവിധം അടച്ച് ഇട്ട അവസ്ഥയിലായിരുന്നു ഭര്‍ത്താവിന്റെ വീട്ടില്‍. അവിടെ നിന്നും മാനസികമായും ശാരീരികമായും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ ശ്രിയ പറഞ്ഞിരുന്നു. തന്റെ അനുഭവങ്ങള്‍ പറയുന്നതിനിടെ പൊട്ടി കരയുന്ന ശ്രിയ അയ്യരുടെ വീഡിയോ അതിവേഗം വൈറലായി. അദ്ദേഹം ആരാണെന്ന് ശ്രിയ പറഞ്ഞില്ലെങ്കിലും ബിഗ് ബോസ് താരം ബഷീര്‍ ബഷിയാണെന്ന് ചിലര്‍ കമന്റുകളിട്ടു. ഇതോടെ ബഷീറിന് വ്യാപകമായ വിമര്‍ശനങ്ങളും ലഭിച്ചു.
ശ്രിയയുമായി അടുത്ത സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിവാഹം കഴിച്ചിട്ടില്ലെന്നുമായിരുന്നു ബഷീര്‍ പറഞ്ഞത്. ബഷീറിന്റെ ഭാര്യയും അദ്ദേഹത്തെ പിന്തുണച്ച് എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞതില്‍ ചില കാര്യങ്ങള്‍ സത്യമാണെങ്കിലും പറയാതെ പോയ കാര്യങ്ങള്‍ നിരവധി ഉണ്ടെന്ന് പറഞ്ഞ് വീണ്ടും ശ്രി എത്തി. എന്നാല്‍ വിവാദങ്ങളെ എല്ലാം ഒരു സൈഡിലേക്ക് മാറ്റി സന്തോഷത്തോടെ കഴിയുകയാണ് ശ്രിയയിപ്പോള്‍.

ബോഡി ബില്‍ഡങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം മസില്‍ ഉരുട്ടി കയറ്റി നില്‍ക്കുന്ന ചില ചിത്രങ്ങളായിരുന്നു ഇന്‍സറ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഇന്ന് അനുഭവിക്കുന്ന വേദന നാളെ നിങ്ങള്‍ക്ക് ശക്തി ആകും’ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് താഴെ ശ്രിയ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ് പോയ കാലം എന്താണെങ്കിലും ശ്രിയയുടെ മുഖത്ത് കാണുന്ന ആത്മവിശ്വസം മുന്നോട്ടുള്ള ജീവിതത്തിന് വലിയ ഊര്‍ജമായിരിക്കുമെന്നും തളരാതെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമൊക്കെ സൂചിപ്പിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button