Latest NewsIndia

കള്ളപ്പണം വെളുപ്പിക്കല്‍: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറിന്റെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. റാണാ കപൂറിന്റെ 1,200 കോടി വിലവരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.

ഡിഎച്ച്‌എഫ്‌എലുമായി ക്രമവിരുദ്ധമായി ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം തടയല്‍ നിയമപ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.  ഡി.എച്ച്‌.എഫ്.എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ റാണയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു.

ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത്: അജിത് ഡോവല്‍ യു എ ഇയുമായി ബന്ധപ്പെടുന്നു, കേസില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തി സിബിഐ

ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. റാണാ കപൂറിന്റെ പെഡാര്‍ റോഡിലുള്ള ബംഗ്ലാവ്, മലബാര്‍ ഹില്ലിലുള്ള ആറു ഫ്‌ളാറ്റുകള്‍, വോര്‍ലിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടങ്ങള്‍ അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ 485 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്.

shortlink

Related Articles

Post Your Comments


Back to top button