KeralaLatest NewsNews

ചെപ്പടി വിദ്യ മാത്രമാണ്: മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. അത് ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്. കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് അത് നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍ പെട്ടിട്ടും മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Read also: ഭര്‍ത്താവിനൊപ്പം ബാര്‍ ബിസിനസ്: ഭര്‍ത്താവിന്റെ സുഹൃത്തായ സിനിമ നടനുമായി അടുപ്പം തുടങ്ങിയതോടെ ആരെയും അറിയിക്കാതെ നാട്ടിലെത്തി: ഒടുവിൽ വിവാഹ മോചനം

തട്ടിപ്പുകാര്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ഉപയോഗിച്ചു. വിമാനത്താവളത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ലെറ്റര്‍ പാഡുകളും വിസിറ്റിംഗ് കാര്‍ഡുകളും ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നില്ല.കള്ളക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാരാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറരുത്. വൈകുന്നേരം ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നപോലെ വാര്‍ത്താസമ്മേളനം നടത്തി പോയിട്ട് കാര്യമില്ലെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button