CinemaMollywoodLatest NewsKeralaNewsEntertainmentNews Story

എന്നെ മൈൻഡ് ചെയ്യാത്ത ഒരു പെൺകുട്ടി, സെറ്റിലെത്തിയാൽ ഞാൻ ആദ്യം ചെയ്യുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയാണ്: നസ്രിയയുമായുള്ള പ്രണയം തുടങ്ങിയ കഥ പറഞ്ഞ് ഫഹദ്

ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും അടുക്കുന്നത്

യുവ നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും മലയാളികളുടെ പ്രിയ താര ജോഡിയാണ് . സിനിമകളിൽ നിറഞ്ഞു നിൽക്കുമ്പോഴായിരുന്നു ഫഹദ് നസ്രിയയെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വരികയും ചെയ്തു.

ഇരുവരും അവസാനം എത്തിയത് ട്രാൻസ് എന്ന സിനിമയിലൂടെയായിരുന്നു. ചിത്രത്തിലെ തരാങ്ങളുടെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ഫഹദ് മനസ് തുറക്കുകയാണ്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.
ബാംഗ്ലൂർ ഡെയ്‌സിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും അടുക്കുന്നത്. പിന്നീടത് വിവാഹമായി മാറുകയായിരുന്നു.

നസ്രിയയാണ് വിവാഹ അഭ്യർത്ഥന നടത്തിയെന്നതാണ് ഫഹദ് പറയുന്നത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. ഫഹദ് ഫാസിലിനെ കാണുന്നത് എക്‌സൈറ്റ് ചെയ്യാത്തൊരു പെൺകുട്ടി എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാൻ എനിക്ക് പലതും ചെയ്യേണ്ടി വന്നു.

അങ്ങനെയാണ് പ്രണയം ആരംഭിച്ചത് ഫഹദ് പറയുന്നു. സെറ്റിൽ വന്നാൽ ആദ്യം ചെയ്തിരുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു. അങ്ങനെ ഞാനാണ് ഇനിഷിയേറ്റീവ് എടുത്തത്. പക്ഷെ പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു. കാരണം എനിക്കവളോട് ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും ഫഹദ് പറയുന്നു.

തന്റെ ജീവിതത്തിൽ ചെയ്ത രണ്ട് നല്ല കാര്യങ്ങളിൽ ഒന്ന് പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഫഹദുമൊത്തുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട് നസ്രിയ ഫഹദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button