ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ് എൻഐഎക്കു വിട്ടു കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ അറിയിച്ചു.ഇതോടെ അന്വേഷണം അജിത് ഡോവലിന്റെ കീഴിൽ ആയിരിക്കും.
സംഘടിത കള്ളക്കടത്താണ് തിരുവനന്തപുരത്ത് ഉണ്ടായിരിക്കുന്നതെന്നും ദേശ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ഘടകങ്ങള്‍ ഇതിലുണ്ടെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
നിലവില്‍ കസ്റ്റംസിനാണ് സ്വര്‍ണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല. കേസില്‍ ഭീകരവാദ ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രം കേസ് എന്‍ഐഎക്ക് വിട്ടത്. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തും.
Post Your Comments