വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 49,794 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 31,45,878 ആയി. മരണമടഞ്ഞവരുടെ എണ്ണം 1,34,696 ആയി. 13,79,706 പേരാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടിയത്. ന്യൂയോര്‍ക്ക്- 4,24,245, കലിഫോര്‍ണിയ- 2,91,700, ഫ്ളോറിഡ- 2,23,783, ടെക്സസ്- 2,23,750, ന്യൂജഴ്സി- 1,77,307, ഇല്ലിനോയിസ്- 1,50,554, മസാച്യുസെറ്റ്സ്- 1,10,602, അരിസോണ- 1,08,614 , ജോര്‍ജിയ- 1,03,890, പെന്‍സില്‍വാനിയ- 96,864 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകൾ. രോഗം ബാധിച്ച് മരിച്ചവരുടെ കണക്കുകൾ ന്യൂയോര്‍ക്ക്- 32,304, കലിഫോര്‍ണിയ- 6,652, ഫ്ളോറിഡ- 3,890, ടെക്സസ്- 2,872, ന്യൂജഴ്സി- 15,423, ഇല്ലിനോയിസ്- 7,309, മസാച്യുസെറ്റ്സ്- 8,243, അരിസോണ- 1,963, ജോര്‍ജിയ- 2,922, പെന്‍സില്‍വാനിയ- 6,870 എന്നിങ്ങനെയാണ്.
Post Your Comments