KeralaLatest NewsNews

അധോലോക – മാഫിയ സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ് ഹൗസിനെ മാറ്റിയ മുഖ്യമന്ത്രി രാജി വെയ്ക്കുക – കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം • അധോലോക – മാഫിയ സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ് ഹൗസിനെ മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ആലപ്പുഴയില്‍ ബി.ജെ.പിയുടെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പദം രാജിവച്ച് അന്വേഷണം നടത്താൻ പിണറായി തയ്യാറാകണം.സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഈ നാട്ടിൽ ആരും വിശ്വസിക്കില്ല. ക്രിമിനൽ കുറ്റം ചെയ്തിട്ടും സർക്കാർ സ്വപ്നയെ സംരക്ഷിച്ചു.സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയും പാർട്ടിയും അറിഞ്ഞുകൊണ്ടാണ് നടന്നിരിക്കുന്നത്.
സർക്കാർ കള്ളക്കടത്തു രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു. ഇവർ സമാന്തര ഭരണകൂടമായി പ്രവർത്തിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button