COVID 19KeralaLatest NewsNews

പാലക്കാട് 11 കാരി ഉള്‍പ്പെടെ 50 പേര്‍ക്ക് കോവിഡ് ; 17 അതിഥി തൊഴിലാളികള്‍ക്കും രോഗബാധ ; രോഗികളുടെ വിശദാംശങ്ങള്‍

പാലക്കാട് : സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറ് കടന്ന് കോവിഡ്. ഇന്ന് 339 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ പാലക്കാട് ജില്ലയില്‍ 11കാരിക്ക് ഉള്‍പ്പെടെ 50 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 224 ആയി. 17 അതിഥി തൊഴിലാളികള്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

  • സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്

1. മേഴത്തൂര്‍ സ്വദേശി (43 സ്ത്രീ). കുവൈത്തില്‍ നിന്നും വന്ന ഇവരുടെ ഭര്‍ത്താവിന് രോഗം സ്ഥിരീകരിച്ചിരുന്നു.

  • ഇതര സംസ്ഥാനത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവര്‍

1. കര്‍ണാടകയില്‍ നിന്നും എത്തിയ പുതുപ്പള്ളി തെരുവ് സ്വദേശി (29 പുരുഷന്‍)

2. കര്‍ണാടകയില്‍ നിന്നും എത്തിയ ഷൊര്‍ണൂര്‍ നെടുങ്ങത്തൂര്‍ സ്വദേശി (24 പുരുഷന്‍)

3. കര്‍ണാടകയില്‍ നിന്നും എത്തിയ ബാംഗ്ലൂരില്‍ നിന്നും വന്ന കുത്തന്നൂര്‍ സ്വദേശി (49 പുരുഷന്‍)

4,5,6. വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ജൂണ്‍ 19ന് വന്ന മൂന്നു പേര്‍ (40,37,47 പുരുഷന്മാര്‍).ഇവര്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 14 പേരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്. 41 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവര്‍ എത്തിയിട്ടുള്ളത്. ബാക്കി 24 പേരുടെ പരിശോധനാഫലം വരാനുണ്ട്.

7. ഹൈദരാബാദില്‍ നിന്നും എത്തിയ മണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ (26 സ്ത്രീ, 31 പുരുഷന്‍)

8. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഷൊര്‍ണൂര്‍ സ്വദേശി (11 പെണ്‍കുട്ടി)

9. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ജൂണ്‍ 21ന് മുംബൈയില്‍ നിന്നും വന്ന കല്ലടിക്കോട് സ്വദേശി (34 പുരുഷന്‍)

10,11,12. ഒറീസയില്‍ നിന്ന് ജൂണ്‍ 23ന് ബ്രോക്കേഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ ജോലിക്ക് വന്ന മൂന്നുപേര്‍ ( 33,30,30 പുരുഷന്മാര്‍). 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ആണ് ഇവര്‍ എത്തിയിട്ടുള്ളത്.
ഇവരുടെ സാമ്പിള്‍ ജൂലൈ 3ന് പരിശോധനയ്ക്ക് എടുത്തിരുന്നു.ബാക്കി പത്തു പേരുടെ സാമ്പിള്‍ പരിശോധന ഫലം വരാനുണ്ട്.

13,14,15,16,17,18,19,20,21,22,23. ജാര്‍ഖണ്ഡില്‍ നിന്ന് പവര്‍ഗ്രിഡ് കമ്പനിയില്‍ ജോലിക്ക് വന്ന 11 പേര്‍. (31,35,38,53,32,34,43,35,32,24,25 വയസ്സുള്ള പുരുഷന്മാര്‍). ജൂണ്‍ 23 ന് 24 പേരടങ്ങുന്ന സംഘമാണ് ജോലിക്ക് എത്തിയിട്ടുള്ളത്.ജൂലൈ മൂന്നിന് ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം വരാനുണ്ട്.

  • വിദേശത്ത് നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവര്‍

1. സൗദിയില്‍ നിന്നും എത്തിയ കുമരം പുത്തൂര്‍ സ്വദേശി (26 പുരുഷന്‍)

2. സൗദിയില്‍ നിന്നും എത്തിയ യാക്കര സ്വദേശി (50 പുരുഷന്‍)

3,4,5. സൗദിയില്‍ നിന്നും എത്തിയ തച്ചമ്പാറ സ്വദേശികളായ മൂന്നുപേര്‍ (48 സ്ത്രീ,22,29 പുരുഷന്മാര്‍)

6. ജൂണ്‍ 22ന് സൗദിയില്‍ നിന്നും എത്തിയ വല്ലപ്പുഴ ചെറുകോട് സ്വദേശി (33 പുരുഷന്‍)

7. സൗദിയില്‍ നിന്നും എത്തിയ കടമ്പഴിപ്പുറം സ്വദേശി (33 പുരുഷന്‍)

8. സൗദിയില്‍ നിന്നും എത്തിയ കുളപ്പുള്ളി സ്വദേശി (48 പുരുഷന്‍)

9. സൗദിയില്‍ നിന്നും എത്തിയ പഴമ്പാലക്കോട് സ്വദേശി (39 പുരുഷന്‍)

10. യുഎഇയില്‍ നിന്ന് ജൂണ്‍ 18 ന് വന്ന തിരുവേഗപ്പുറ സ്വദേശി(31 പുരുഷന്‍)

11. യുഎഇയില്‍ നിന്ന് എത്തിയ കുമരം പുത്തൂര്‍ സ്വദേശി (31 പുരുഷന്‍)

12. യുഎഇയില്‍ നിന്ന് എത്തിയ കുളപ്പുള്ളി സ്വദേശി (41 പുരുഷന്‍)

13. ഷാര്‍ജയില്‍ നിന്നും വന്ന തേങ്കുറിശ്ശി സ്വദേശി (63 പുരുഷന്‍)

14. ദുബായില്‍ നിന്നും വന്ന തിരുവേഗപ്പുറ സ്വദേശി (37 പുരുഷന്‍)

15. ഷാര്‍ജയില്‍ നിന്നും വന്ന കവളപ്പാറ സ്വദേശി(34 പുരുഷന്‍)

16. ഷാര്‍ജയില്‍ നിന്നും വന്ന ഷോര്‍ണൂര്‍ സ്വദേശി (26 സ്ത്രീ)

17. ഷാര്‍ജയില്‍ നിന്നും വന്ന കുളപ്പുള്ളി സ്വദേശി (35 പുരുഷന്‍)

18. ഷാര്‍ജയില്‍ നിന്നും വന്ന ഷോര്‍ണൂര്‍ സ്വദേശി(42 പുരുഷന്‍)

19. ജൂണ്‍ 23ന് അല്ലൈനില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി(52 പുരുഷന്‍)

20. പെരിങ്ങോട് സ്വദേശികളായ രണ്ടുപേര്‍ (59 പുരുഷന്‍, 58 സ്ത്രീ). ഇവര്‍ ഇടുക്കി ജില്ലയില്‍ ചികിത്സയിലാണ്.

21. ഐവറി കോസ്റ്റില്‍ നിന്നും എത്തിയ കാരാകുറുശ്ശി സ്വദേശി (45 പുരുഷന്‍)

22. ഒമാനില്‍ നിന്നും ജൂണ്‍ 24ന് വന്ന കോട്ടോപ്പാടം സ്വദേശി (28 പുരുഷന്‍)

23. കുവൈത്തില്‍ നിന്നും എത്തിയ പരുത്തിപ്ര സ്വദേശി (34 പുരുഷന്‍)

24. ന്യൂസിലാന്‍ഡില്‍ നിന്നും എത്തിയ ഷൊര്‍ണൂര്‍ സ്വദേശി (55 സ്ത്രീ)

shortlink

Related Articles

Post Your Comments

Related Articles


Back to top button