തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 117 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 74 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഉറവിടം അറിയാത്തതായി 7 കേസുകളുണ്ട്.
തിരുവനന്തപുരം – 95 , മലപ്പുറം – 55 , പാലക്കാട് – 50 , തൃശൂര്‍ – 27 , ആലപ്പുഴ – 22 , ഇടുക്കി – 20 , എറണാകുളം – 12 , കാസറഗോഡ് – 11 , കൊല്ലം – 10 , കണ്ണൂര്‍ – 8 , കോഴിക്കോട് – 8 , കോട്ടയം – 7 , വയനാട് – 7 , പത്തനംതിട്ട – 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധിതരായി ചികിത്സയിലായിരുന്ന 149 പേര്‍ രോഗമുക്തരായി. തൃശൂര്‍ – 29 , പാലക്കാട് – 17 , കണ്ണൂര്‍ – 16 , എറണാകുളം – 15 , കാസര്‍ഗോഡ് – 13 , കൊല്ലം – 10 , തിരുവനന്തപുരം – 9 , കോട്ടയം – 8 , ഇടുക്കി – 8 , ആലപ്പുഴ – 7 , പത്തനംതിട്ട – 7 , മലപ്പുറം – 6 , വയനാട് – 3 , കോഴിക്കോട് – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
2795 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 6534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,85960 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3261 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 471 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12592 സാമ്പിളുകളാണ് പരിശോധിച്ചത്.
ആകെ 181 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
Post Your Comments