Latest NewsKeralaNattuvarthaNews

ഭാര്യയെയും ഭാര്യാമാതാവിനെയും മർദിച്ചശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവ് പിടിയിൽ

കടുത്തുരുത്തി : കഞ്ചാവ് ലഹരിയിൽ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ യുവാവ് പിടിയിൽ. തൃപ്പൂണിത്തുറ പുത്തൻകുരിശ് ചെരുങ്ങേലിൽ വീട്ടിൽ സന്തോഷിനെ (27) കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ബി.എസ്. ബിനുവിന്റെയും എസ്.ഐ. ടി.എസ്. റെനീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കടുത്തുരുത്തി ഞീഴൂർ സ്വദേശിനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകും മുൻപ് സന്തോഷ് പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ ഗർഭിണിയായത്. ഈ കേസിൽ സന്തോഷിനെ പോലീസ്‌ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സന്തോഷ് മറ്റൊരു പീഡനക്കേസിലും കുടുങ്ങിയിരുന്നു.

നേരത്തെ ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും ഒരു വർഷത്തോളമായി അകന്നു കഴിയുകയായിരുന്നു. ചൈൽഡ് ലൈനിന്റെ നിർദേശ പ്രകാരം കുട്ടിയെ അമ്മയുടെ കൂടെ അയച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കഞ്ചാവിന്റെ ലഹരിയിലായ പ്രതി, ഞീഴൂരിലെ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നാലെ പ്രതിയുടെ വീട്ടിലെത്തിയ സന്ധ്യയും അമ്മയും കുട്ടിയെ തിരികെ ആവശ്യപ്പെട്ടെങ്കിലും ഇരുവരെയും അടിച്ചോടിക്കുകയായിരുന്നു. ഇവരെ മർദിച്ച് ഓടിച്ച ശേഷം കുട്ടിയുമായി പ്രതി ബൈക്കില്‍ രക്ഷപെട്ടു. തുടർന്നു, ഇവർ കടുത്തുരുത്തി പോലീസ്‌ സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി പാലക്കാട് ഭാഗത്തുള്ളതായി കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടും, വീടുകയറി സ്ത്രീകളെ ആക്രമിച്ചതിനുമടക്കം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button