COVID 19KeralaLatest NewsNews

തൃശൂരിൽ 10 പേർക്ക് കൂടി കോവിഡ്

തൃശൂർ • ജില്ലയിൽ ചൊവ്വാഴ്ച 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേർ രോഗമുക്തരായി. എല്ലാവരും വിദേശത്തു നിന്ന് വന്നവരാണ്. ജൂലൈ 02 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (23, പുരുഷൻ), ജൂൺ 20 ന് ഷാർജയിൽ നിന്ന് വന്ന എടത്തിരുത്തി സ്വദേശി (37, പുരുഷൻ), ജൂൺ 30 ന് റിയാദിൽ നിന്ന് വന്ന എറിയാട് സ്വദേശി(46, പുരുഷൻ), ജൂൺ 20 ന് ദമാമിൽ നിന്ന് വന്ന ചേലക്കര സ്വദേശികൾ (47, പുരുഷൻ, 13 വയസ്സ് പെൺകുട്ടി), ജൂലൈ 01 ന് ഖത്തറിൽ നിന്ന് വന്ന മറ്റത്തൂർ സ്വദേശി (57, പുരുഷൻ), ജൂലൈ 03 ന് ദമാമിൽ നിന്ന് വന്ന വരന്തരപ്പിള്ളി സ്വദേശി (49, പുരുഷൻ), ജൂലൈ 03 ന് ദമാമിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷൻ), ജൂലൈ 01 ന് റിയാദിൽ നിന്ന് വന്ന കണ്ണാറ സ്വദേശി (57, പുരുഷൻ), ജൂലൈ 01 ന് റിയാദിൽ നിന്ന് വന്ന പുത്തൂർ സ്വദേശി (37, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 505 ആയി.

രോഗം സ്ഥീരികരിച്ച 183 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ തൃശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 17596 പേരിൽ 17376 പേർ വീടുകളിലും 220 പേർ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 22 പേരെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. 1217 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1014 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ചൊവ്വാഴ്ച 439 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 13105 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 12005 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1100 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 4754 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച 384 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 46443 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 174 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 580 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button