COVID 19KeralaNews

തലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമഗതാഗതം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ അതീവ ജാഗ്രത. തലസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ട്രെയിന്‍, വ്യോമഗതാഗതം തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ലോക്ഡൗണിന് ശേഷം ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചതോടെ തലസ്ഥാനം സമൂഹവ്യാപന ഭീഷണിയിലാണ്. കന്യാകുമാരി അടക്കമുള്ള തമിഴ്നാട് പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മറ്റും ചികിത്സതേടി വരുന്നുണ്ട്. ഇവരില്‍ നിന്നൊക്കെ സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.

Read Also : പൂന്തുറയില്‍ സ്ഥിതി ഗുരുതരം: ഒരാളിൽ നിന്ന് നൂറിലേറെ പേർക്ക് കോവിഡ്: പോലീസ് കമാന്‍ഡ‍ോകളെത്തി: നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കും

കോവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് 40 ആംബുലന്‍സ് എങ്കിലും തിരുവനന്തപുരം ജില്ലയില്‍ വേണം. ദുരനന്തനിവാരണ നിയമപ്രകാരം 20 സ്വകാര്യ ആംബുലന്‍സുകളാണ് ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവരുടെ ആംബുലന്‍സുകള്‍ വിട്ട് തന്നിട്ടുണ്ടെങ്കിലും അത് എന്നും ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരത്തില്‍ സമ്ബര്‍ക്കവ്യാപനം വര്‍ദ്ധിച്ചതോടെ പൂന്തുറ, മണക്കാട്, ആറ്റുകാല്‍, മാണിക്യവിളാകം, പാളയം എന്നീ വാര്‍ഡുകളാണ് കണ്ടയിന്‍മെന്റ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയില്‍ ആകെ രണ്ട് കോവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളേ നിലവിലുള്ളൂ. കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ ഇവ മാത്രം പര്യാപ്തമല്ല. അതുകൊണ്ട് വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജ്, കൈമനത്തെ ബി എസ് എന്‍ എല്‍ പരിശീലന കേന്ദ്രം എന്നിവ ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കം നടന്ന് വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button