സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റിന്റെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’. കോണ്‍സുലേറ്റില്‍ നിന്ന് പിരിഞ്ഞ സ്വപ്‌നയ്ക്ക് യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുലാര്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നല്ല പ്രവര്‍ത്തനത്തിലൂടെ മികച്ച സംഭാവന നല്‍കിയിട്ടുള്ള ജീവനക്കാരിയാണ് സ്വപ്‌ന എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. വിഷൻ ടെക്നോളജിയിൽ നൽകിയ ബയോഡേറ്റയ്‌ക്കൊപ്പം സ്വപ്‌ന ഈ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
അതേസമയം സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് ജനറൽ ഓഫീസ് ഗുരുതര പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. പ്രതി സരിത് ഡിപ്ലോമാറ്റിക് ബാഗ് കൈപറ്റിയത് നിയമപരമല്ല. കോൺസുലേറ്റിലെ പ്രത്യേകം ചുമതലപ്പെടുത്തിയ ജീവനക്കാരൻ ബാഗ് കൈപ്പറ്റണമെന്നാണ് ചട്ടം. തന്‍റെ സ്വകാര്യ ആവശ്യങ്ങൾക്കായി സരിത്തിനെ ചുമതലപ്പെടുത്തിയെന്ന അറ്റാഷേയുടെ വാദം നിയമപരമല്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
Post Your Comments