KeralaLatest NewsNews

പത്തനംതിട്ടയില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19

പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ 12 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവര്‍ : 1)ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശിനിയായ 60 വയസുകാരി. 2)ജൂണ്‍ 18 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനിയായ 54 വയസുകാരി. 3)ജൂണ്‍ 14 ന് ദോഹയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 66 വയസുകാരന്‍. 4)ജൂണ്‍ 18 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 51 വയസുകാരന്‍. 5)ജൂണ്‍ 18 ന് തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 46 വയസുകാരന്‍. 6)ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിയായ 51 വയസുകാരന്‍. 7)ജൂണ്‍ 19 ന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 28 വയസുകാരന്‍. 8)ജൂണ്‍ ആറിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിയായ 77 വയസുകാരന്‍. 9)ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും എത്തിയ കീക്കൊഴൂര്‍ സ്വദേശിയായ 40 വയസുകാരന്‍. 10)ജൂലൈ മൂന്നിന് സൗദിയില്‍ നിന്നും എത്തിയ നെടുമണ്‍ക്കാവ് സ്വദേശിയായ 57 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 11)ജൂലൈ മൂന്നിന് ദമാമില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശിയായ 50 വയസുകാരന്‍. ഇദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 12) റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു.

ജില്ലയില്‍ ഇതുവരെ ആകെ 393 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (7) ജില്ലയിലുളള അഞ്ചു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 215 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 177 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 164 പേര്‍ ജില്ലയിലും, 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഏഴു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 63 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 192 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (7) പുതിയതായി 21 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 353 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2835 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2581 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.

വിദേശത്തുനിന്നും ചൊവ്വാഴ്ച തിരിച്ചെത്തിയ 154 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ചൊവ്വാഴ്ച എത്തിയ 224 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5769 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1507 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ചൊവ്വാഴ്ച 346 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 16945 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്.

ജില്ലയില്‍ ചൊവ്വാഴ്ച രണ്ടു സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച വരെ അയച്ച സാമ്പിളുകളില്‍ 383 എണ്ണം പൊസിറ്റീവായും 14523 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1384 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 101 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ചൊവ്വാഴ്ച 887 കോളുകള്‍ നടത്തുകയും, 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ചൊവ്വാഴ്ച നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 13 ഡോക്ടര്‍മാര്‍ക്കും, 35 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും, മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 51 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button