നെടുങ്കണ്ടം • നെടുങ്കണ്ടത്ത് റിസോര്‍ട്ടില്‍ നിയമവിരുദ്ധമായി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച കേസില്‍ റിസോര്‍ട്ട് ഉടമ ഉള്‍പ്പെടെ 22 പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
റിസോര്‍ട്ട് ഉടമ കോതമംഗലം കരിത്തഴ തണ്ണിക്കോട് റോയി കുര്യനെയും സംഘത്തെയുമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസില്‍ ആറുപേരെ തിങ്കളാഴ്ച അറസ്റ്റു ചെത്തിരുന്നു. എല്ലാവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസം റിസോർട്ട് മാനേജരടക്കം ആറു പേരെ ശാന്തൻപാറ പോലീസ് അറസ്റ്റുചെയ്തിരുന്നു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി.
ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്ന ക്രഷറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് നിശാ പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിച്ചത്. നിശാ പാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പാർട്ടിയിൽ മുന്നൂറോളംപേർ പങ്കെടുത്തെന്നാണ് വിവരം. എബ്ബാക് 47പേർക്കെതിരേയാണ് ശാന്തൻപാറ പോലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, നിശാപാർട്ടിയിൽ ബെല്ലി ഡാൻസ് അവതരിപ്പിച്ച ഉക്രെയ്ൻ നർത്തകിയെ പോലീസ് ചോദ്യംചെയ്തേക്കുമെന്നും സൂചനയുണ്ട്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവരുടെ നടപടി വിസ ചട്ടലംഘനം ആണെന്നാണ് അറിയുന്നത്.
Post Your Comments