Latest NewsKeralaIndia

‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇടപെടലിനായി വിളിക്കില്ലെന്നു പറഞ്ഞ കസ്റ്റംസ് ഓഫീസർ കമ്മി’: തെളിവുകളുമായി കെ സുരേന്ദ്രൻ

വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നതിനു മുന്‍പു തന്നെ സ്വപ്നയ്ക്ക് വിവരം ചോര്‍ന്നു കിട്ടിയെന്നാണ് സംശയം. വാര്‍ത്ത പുറത്തെത്തുന്നതിനു മുന്‍പു സ്വപ്‌ന സുരേഷ് ഫ്‌ളാറ്റു വിട്ടതും ഇതിന് തെളിവാണ്.

ഡിപ്ലോമാറ്റിക് ബാഗിലെ സ്വർണ്ണക്കടത്ത് സംഭവത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കസ്റ്റംസിലും കമ്മികളുണ്ട്. അവരാണ് പ്രസ്താവനകളിറക്കുന്നത്. ‘മുഖ്യമന്ത്രി ഇന്ന് പ്രതിരോധിക്കാൻ ശ്രമിച്ചത് ഈ ഉദ്യോഗസ്ഥന്റെ പ്രസ്താവനയുടെ ബലത്തിലാണ്. ഇദ്ദേഹം തന്നെയാണ് ഇക്കാര്യത്തിൽ ആരും പ്രതികരിക്കരുതെന്ന് ഇന്നലെ ഉത്തരവ് ഇറക്കിയത്.’ എന്ന് പറഞ്ഞ കെ സുരേന്ദ്രൻ കസ്റ്റംസ് ജോയിന്റ് കമ്മീഷണറുടെ രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളിലൂടെ വ്യക്തമാക്കുകയും ചെയ്തു.

വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നതിനു മുന്‍പു തന്നെ സ്വപ്നയ്ക്ക് വിവരം ചോര്‍ന്നു കിട്ടിയെന്നാണ് സംശയം. വാര്‍ത്ത പുറത്തെത്തുന്നതിനു മുന്‍പു സ്വപ്‌ന സുരേഷ് ഫ്‌ളാറ്റു വിട്ടതും ഇതിന് തെളിവാണ്.ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷിന് സംസ്ഥാന സര്‍ക്കാരിലെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രിക്ക് 2017 ആദ്യം മുതല്‍ അറിയാമെന്നും കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

2017 ആദ്യം മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്‌നയുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയെ അവര്‍ക്കും അറിയാം. മുഖ്യമന്ത്രിയുടെ ചെവിയില്‍ സംസാരിക്കാന്‍ തക്ക സ്വാതന്ത്ര്യമുണ്ട് അവര്‍ക്ക്. മുഖ്യമന്ത്രിയുടെ ഓഫീസ് കളങ്കപ്പെടുത്താന്‍ താന്‍ ശ്രമിച്ചുവെന്നാണ് തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം. കള്ളക്കടത്തുമായി ബന്ധമില്ലെങ്കില്‍ ശിവശങ്കറിനെ എന്തിനാണ് മാറ്റിയത്. സ്്രപിംഗ്‌ളര്‍ കാലത്ത് പ്രതിപക്ഷ നേതാവും തങ്ങളും ഉയര്‍ത്തിയ ആരോപണം തള്ളിക്കളഞ്ഞ് ശിവശങ്കറെ സംരക്ഷിച്ച മുഖ്യമന്ത്രി എന്തിനാണ് ഇപ്പോള്‍ അദ്ദേഹത്തെ മാറ്റിയത്.

സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് വഴിവിട്ട അവിഹിത ബന്ധങ്ങളുണ്ട്. തലസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ പരിപാടികളിലും സത്ക്കാരങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. അതില്ലെന്ന് പറയുകയാണെങ്കില്‍ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശനിയാഴ്ച തന്നെ കേസില്‍ പ്രധാന പങ്കുണ്ടെന്നു കരുതപ്പെടുന്ന സ്വപ്ന സുരേഷ് മുങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയുടെ ഫ്‌ലാറ്റില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംബന്ധിച്ച രഹസ്യവിവരം കിട്ടിയ കസ്റ്റംസ് ബാഗേജ് പരിശോധിക്കാന്‍ നാലു ദിവസം മുന്‍പു തന്നെ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു.

എന്നാല്‍ അനുമതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് യുഎഇ അംബാസഡറുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായത്തോടെയാണ് ബാഗേജ് പൊട്ടിച്ചു പരിശോധിക്കാനായത്. ഇതിനിടയില്‍ തന്നെ സ്വപ്‌നയ്ക്ക് വിവിരം ചോര്‍ത്തി നല്കിയത് ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button