Latest NewsIndiaNews

ചൈനീസ് ധനസഹായം: രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഉള്‍പ്പെടെയുള്ള കോൺഗ്രസ് ട്രസ്റ്റുകൾക്കെതിരെ അന്വേഷണം; മേൽനോട്ടത്തിന് ഉന്നതതല സമിതി

ന്യൂഡൽഹി : ചൈനീസ് സംഭാവന സ്വീകരിച്ചതിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഉള്‍പ്പെടെയുള്ള കോൺഗ്രസ് ട്രസ്റ്റുകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്വേഷണത്തിനായി ഇ.ഡി സെപ്ഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നൽകി.

സോണിയാഗാന്ധി ചെയര്‍പേഴ്സനും, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ  രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട്, പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നതതല സമിതി ഏകോപിപ്പിക്കുക. യുപിഎ സര്‍ക്കാര്‍ കാലത്ത് ചൈനീസ് എംബസിയിൽ നിന്നുള്‍പ്പെടെ രാജീവ് ഗാന്ധി ഫൗണ്ടേഷന് വൻതുക സംഭാവനയായി ലഭിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കേസിൽ അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നത്.

2006 മുതൽ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിൾ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്‍റെ രേഖകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായി പ്രത്യേക സമിതിക്ക് രൂപം നൽകിയത്. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമ്പോഴാണ് കോണ്‍ഗ്രസ് ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button