കാശ്മീർ: ജമ്മു കശ്മീരിലെ ബന്ദിപോരയിൽ ബിജെപി നേതാവ് വസീം ബാരിയെയും അച്ഛനെയും സഹോദരനെയും തീവ്രവാദികൾ വെടിവച്ചു കൊന്നു. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ആണ് വസീം ബാരി. ബന്ദിപ്പൂർ പോലീസ് സ്റ്റേഷന് സമീപമുള്ള കടയ്ക്ക് പുറത്ത് രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
“ബിജെപി നേതാവ് വസീം ബാരിയുടെ കുടുംബത്തിൽ 8 സുരക്ഷാ അംഗങ്ങളുണ്ടായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ, സംഭവസമയത്ത് അവരാരെയും കൂട്ടിയിരുന്നില്ല,” ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. സുരക്ഷാ സേനയുടെ ഒരു സംഘം പ്രദേശത്തെത്തി പ്രദേശം മുഴുവൻ വളഞ്ഞിരിക്കുകയാണ്. തീവ്രവാദികളെ പിടികൂടാൻ ശ്രമം നടക്കുന്നു.
Post Your Comments