CinemaMollywoodLatest NewsKeralaNewsEntertainment

അവതാരകന്‍,അനൂപ് മേനോന്‍ നടൻ ചാക്കോച്ചനെ ഇന്റർവ്യൂ ചെയ്യാൻ എത്തിയപ്പോൾ-സോഷ്യൽ മീഡിയയിൽ വൈറലായി താരങ്ങളുടെ ഓര്‍മ്മചിത്രം

അനൂപ് മേനോന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.

നടനായും തിരക്കഥാകൃത്തായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് അനൂപ് മേനോന്‍. മിനിസ്‌ക്രീന്‍ രംഗത്തുനിന്നും സിനിമയിലേക്ക് എ്ത്തിയ താരം എല്ലാതരം വേഷങ്ങളിലും മോളിവുഡില്‍ തിളങ്ങിയിരുന്നു. അനൂപ് മേനോന്റെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. കുഞ്ചാക്കോ ബോബനൊപ്പമുളള നടന്റെ ഒരു പഴയകാല ചിത്രമാണ് വീണ്ടും തരംഗമായിരിക്കുന്നത്.

ചാക്കോച്ചന്‍ ഹീറോയും താന്‍ അവതാരകനുമായിരുന്ന സമയത്ത് എടുത്ത ചിത്രമാണ് അതെന്ന് അനൂപ് മേനോന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. ഇരുപത് വര്‍ഷം മുന്‍പുളള ഒരു ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. പഴയൊരു ആല്‍ബത്തില്‍ നിന്ന് ചാക്കോച്ചന്‍ നിറത്തിന്റെ വിജയത്തോടെ തിളങ്ങിനില്‍ക്കുന്ന സമയം. ഞാന്‍ സൂര്യ ടിവിയില്‍ അവതാരകനായിരുന്ന കാലം. ഞാന്‍ ചാക്കോച്ചന്റെ അഭിമുഖത്തിനെത്തിയതായിരുന്നു എന്ന കുറിപ്പോടെയാണ് അനൂപ് മേനോന്റെ ചിത്രം വന്നത്. 2015 ജൂലൈയില്‍ അനൂപ് മേനോന്‍ പങ്കുവെച്ച ചിത്രം ഫേസ്ബുക്ക് മെമ്മറിയില്‍ നിന്നും കണ്ടെടുത്ത് പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. അവതാരകനായിട്ടാണ് അനൂപ് മേനോന്‍ തന്റെ കരിയര്‍ തുടങ്ങിയത്.

പിന്നീട് സീരിയലുകളില്‍ അഭിനയിച്ച് മിനിക്രീന്‍ രംഗത്ത് സജീവമായി. തുടര്‍ന്ന് വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകത്തിലൂടെയാണ് സിനിമയിലെത്തിയത്. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അനൂപ് മേനോന്‍ പിന്നീട് മോളിവുഡില്‍ തിളങ്ങിയിരുന്നു. കോക്ക് ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, തുടങ്ങിയ സിനിമകളിലൂടെ തിരക്കഥാകൃത്തായും നടന്‍ തിളങ്ങി. അടുത്തിടെയാണ് സംവിധായകനായും അനൂപ് മേനോന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. കിംഗ് ഫിഷ് എന്നാണ് നടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button