കൊച്ചി : കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നാവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസ് നീട്ടികൊണ്ടുപോകാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും പ്രഥമ വിവര റിപ്പോർട്ടിലും ഇരയുടെ രഹസ്യമൊഴിയിലും ബിഷപ് തന്നെ ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പെടയുള്ളവ ചെയ്തിട്ടുണ്ടെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
നേരത്തെ സമാന ആവശ്യവുമായി ബിഷപ്പ് കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയും ഹർജി കോടതി മാർച്ച് 16 ന് തള്ളുകയും ചെയ്തിരുന്നു. തുടർന്നാണ് ബിഷപ്പ് ഫ്രാങ്കോ പുനപരിശോധനാ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments