Latest NewsNewsIndia

പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ കാണിച്ച് മെയിലിംഗ്; അഞ്ചുപേർ പിടിയിൽ

ദിസ്പുർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയും
അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത സംഭവത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമിലെ ബിശ്വനാഥ് ജില്ലയിലെ ഹെലെം മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പ്രതികളിലൊരാൾ പ്രണബ് ജ്യോതി പട്ഗിരിയെന്ന ആളാണ്. താനൊരു മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ പെൺകുട്ടികളെ ഒരു വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഹെലം മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.പട്ഗിരി തന്റെ ചില സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, മുഴുവൻ ബലാത്സംഗ രംഗങ്ങളും ഇവർ ചിത്രീകരിച്ചു. പിന്നീട് വീഡിയോ കാണിച്ച് പെൺകുട്ടികളെ ബ്ലാക്ക്മെയിൽ ചെയ്ത ഇവർ ശരീശവിൽപ്പനയ്ക്ക് തയ്യാറാകാൻ പെൺകുട്ടികളെ നിർബന്ധിച്ചു.

എന്നാൽ നടന്ന സംഭവം മുഴുവൻ പെൺകുട്ടികൾ അവരുടെ കുടുബാംഗങ്ങളോട് വെളിപ്പെടുത്തി.തുടർന്ന് ഇവർ ഹെലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബിശ്വനാഥ് ജില്ല പൊലീസ് ഹെലം മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഓപ്പറേഷൻ നടത്തുകയും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Post Your Comments


Back to top button