Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNattuvarthaLatest NewsNews

നായയുടെ കുരയിൽ വീട്ടുകാർ ഉണർന്നു, കള്ളൻ ഉടുമുണ്ട് ഉരിഞ്ഞ് തല മൂടി കടന്നുകളഞ്ഞു, സിസിടിവി ദൃശ്യം

പൊന്‍കുന്നം : ഏറെ പ്രതീക്ഷയോടെ വീട്ടിന്റെ രണ്ടാംനിലയിലേക്ക് പോയ കള്ളൻ അഞ്ചുമിനിട്ടിനകം നിരാശനായി താഴേക്കിറങ്ങുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.ക്യാമറയില്‍. ശനിയാഴ്ച അര്‍ധരാത്രി അധ്യാപകനായ ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടിലെ സി.സി.ടി.വി.യിലാണ് പരാജയപ്പെട്ട മോഷണശ്രമത്തിന്റെ ദൃശ്യങ്ങളുള്ളത്. വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി ഇരുട്ടില്‍ മറഞ്ഞു.

റൂഫ് ചെയ്ത മുകൾ നിലയിൽ കയറിയാൽ വീടിനകത്ത് കടക്കാമെന്ന ധാരണയിലാണ് ഇയാൾ കയറിയത്. തിരിച്ച് ഇറങ്ങി വന്ന ഇയാൾ മുറിയുടെ തുറന്നു കിടന്ന ജനലിലൂടെ നിരീക്ഷിക്കുമ്പോൾ വീടിന് ഉള്ളിൽ നിന്ന് നായയുടെ കുര ഉയർന്നു.ഇതോടെ വീട്ടുകാർ ഉണരുകയും ചെയ്തു.

തുടർന്ന് ഇയാൾ ഉടുമുണ്ടുരിഞ്ഞ് തല മൂടിപ്പുതച്ച് സ്ഥലം കാലിയാക്കി. സി.സി.ടി.വി പരിശോധിച്ചപ്പോളാണ് വീട്ടുകാര്‍ മോഷണശ്രമം അറിഞ്ഞത്. ഉടുമുണ്ടു തെറുത്ത് ഉടുത്തും, ഷര്‍ട്ട് ഊരി തലയും വായും മൂടിപ്പുതച്ചുമാണ് യുവാവിനെ ദൃശ്യങ്ങളില്‍ കാണുന്നത്. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button