Latest NewsInternational

വളര്‍ത്തു നായയുടെ ആക്രമണം; 26 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

പലപ്പോഴും വളർത്തു നായകൾക്ക് കുഞ്ഞുങ്ങളോട് വളരെ സ്നേഹമുണ്ടെങ്കിലും ചില സാഹചര്യങ്ങളിൽ അവ അപകടകാരികൾ ആകുന്ന സ്ഥിതിവിശേഷം വരാറുണ്ട്. ഇപ്പോൾ കേൾക്കുന്ന ഒരു വാർത്ത വളര്‍ത്തുനായയുടെ ആക്രമണത്തില്‍ നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യമുണ്ടായി എന്നതാണ്. ബ്രസീലിലെ ബഹിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയാറ് ദിവസം മാത്രം പ്രായമായ അന്ന, അനലു എന്നീ പെണ്‍കുഞ്ഞുങ്ങളാണ് വീടിനുള്ളില്‍ വച്ച്‌ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. കുഞ്ഞുങ്ങളെ മുറിയില്‍ കിടത്തിയ ശേഷം അമ്മയായ എലൈന്‍ നോവൈസ് (29) എന്ന യുവതിക്കാണ് ഈ ദാരുണ സംഭവം ഉണ്ടായത്‌. കൗണ്‍സിലറായ എലൈന് ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടക്കുഞ്ഞുങ്ങളെ ലഭിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞുങ്ങളുമായി കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടെയാണ് ദാരുണ സംഭവം.

ഇതിനിടെ കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോള്‍ കുട്ടികളെ ആക്രമിക്കുന്ന വളര്‍ത്തു നായയെ ആണ് കണ്ടത്. ആക്രമസക്തനായിരുന്ന നായയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരുടെയും വയറ്റില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. ചികിത്സയിലിരുന്ന രണ്ടാമത്തെ കുഞ്ഞും വൈകാതെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.

ഔദ്യോഗിക വാഹനത്തില്‍ സ്ഥിരമായി മദ്യപിച്ചെത്തും, എടുത്തുകൊണ്ടാണ് തിരിച്ചു കൊണ്ടുപോകുന്നത് ;ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനെന്ന് അയല്‍ക്കാര്‍

ലാബ്രഡോര്‍-അമേരിക്കന്‍ ഫോക്സ്ഹൗണ്ട് ക്രോസ് ബീഡ് ഇനത്തില്‍പെട്ട നായയാണ് കുഞ്ഞുങ്ങളെ ആക്രമിച്ചത്. കുട്ടികള്‍ ജനിച്ചതിനെ തുടര്‍ന്ന് ഉടമസ്ഥര്‍ക്ക് നായയോടുള്ള ശ്രദ്ധ കുറഞ്ഞുവെന്നും ഇതാകാം നായയെ അക്രമാസ്കതനാക്കിയതെന്നുമാണ് കുടുംബത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button