KeralaNattuvarthaLatest NewsNews

50 രൂപ പോക്കറ്റിൽ നിന്നും എടുത്തതിന്റെ പേരിൽ സുഹൃത്തിനെ ചവിട്ടിക്കൊന്നു ; 3 പേർ പിടിയിൽ

തൃശൂർ : 50 രൂപയെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തിനെ ചവിട്ടിക്കൊന്ന കേസിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ കുരിയച്ചിറ മരത്തറയിൽ ഉണ്ണിക്കൃഷ്ണൻ (47), ചാവക്കാട് ഒരുമനയൂർ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ്‍ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.

മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) കൊല്ലപ്പെട്ടത്. പടിഞ്ഞാറേക്കോട്ടയിലെ കള്ളുഷാപ്പിൽ മദ്യപിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് 50 രൂപ മദ്യപിക്കാൻ എടുത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കണ്ടെത്തി.

പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്സിലാണ് രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് 2 ദിവസം മുൻപു ഇവരെല്ലാവരും ചേർന്ന‍ു കള്ളുഷാപ്പിലിരുന്നു മദ്യപിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പോക്കറ്റിൽനിന്നു രാജേഷ് ബലംപ്രയോഗിച്ച് 50 രൂപ എടുത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇനി പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ പ്രതികൾ താക്കീതു ചെയ്തു.
എന്നാൽ, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കേ‌ാംപ്ലക്സിൽ എത്തിയ രാജേഷിനെ പ്രതികൾ നിലത്തിട്ടു ക്രൂരമായി ചവിട്ടി. കത്രിക കൊണ്ടു കുത്തുകയും ചെയ്തു. രാജേഷ് ബോധരഹിതനായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button